ഉല്പത്തി 9:1
ദൈവം നോഹയെയും അവന്‍റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍ ; നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 9:2
നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും സകല ഭൂചരങ്ങള്‍ക്കും സുമദ്രത്തിലെ സകലമത്സ്യങ്ങള്‍ക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:3
ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍ സകലവും നിങ്ങള്‍ക്കു തന്നിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:4
പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുതു.(Add Ref)|(Add Notes)
ഉല്പത്തി 9:5
നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്‍റെ സഹോദരനോടും ഞാന്‍ മനുഷ്യന്‍റെ പ്രാണന്നു പകരം ചോദിക്കും.(Add Ref)|(Add Notes)
ഉല്പത്തി 9:6
ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാല്‍ അവന്‍റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.(Add Ref)|(Add Notes)
ഉല്പത്തി 9:7
ആകയാല്‍ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ ; ഭൂമിയില്‍ അനവധിയായി പെറ്റു പെരുകുവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 9:8
ദൈവം പിന്നെയും നോഹയോടും അവന്‍റെ പുത്രന്മാരോടും അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ഉല്പത്തി 9:9
ഞാന്‍ , ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും(Add Ref)|(Add Notes)
ഉല്പത്തി 9:10
ഭൂമിയില്‍ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തില്‍നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:11
ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:12
പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്‍റെ അടയാളം ആവിതു:(Add Ref)|(Add Notes)
ഉല്പത്തി 9:13
ഞാന്‍ എന്‍റെ വില്ലു മേഘത്തില്‍ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 9:14
ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു കാണും.(Add Ref)|(Add Notes)
ഉല്പത്തി 9:15
അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്‍റെ നിയമം ഞാന്‍ ഓര്‍ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.(Add Ref)|(Add Notes)
ഉല്പത്തി 9:16
വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേക്കുമുള്ള നിയമം ഓര്‍ക്കേണ്ടതിന്നു ഞാന്‍ അതിനെ നോക്കും.(Add Ref)|(Add Notes)
ഉല്പത്തി 9:17
ഞാന്‍ ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 9:18
പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്‍റെ പിതാവു.(Add Ref)|(Add Notes)
ഉല്പത്തി 9:19
ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍ ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 9:20
നോഹ കൃഷിചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.(Add Ref)|(Add Notes)
ഉല്പത്തി 9:21
അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്‍റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:22
കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 9:23
ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്‍റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല.(Add Ref)|(Add Notes)
ഉല്പത്തി 9:24
നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്‍റെ ഇളയ മകന്‍ ചെയ്തതു അറിഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 9:25
അപ്പോള്‍ അവന്‍ : കനാന്‍ ശപിക്കപ്പെട്ടവന്‍ ; അവന്‍ തന്‍റെ സഹോദരന്മാര്‍ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 9:26
ശേമിന്‍റെ ദൈവമായ യഹോവ[46] സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.(Add Ref)|(Add Notes)
ഉല്പത്തി 9:27
ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 9:28
ജലപ്രളയത്തിന്‍റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 9:29
നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.(Add Ref)|(Add Notes)