📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 35

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 35 >>

ഉല്പത്തി 35:1
അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്‍റെ സഹോദരനായ ഏശാവിന്‍റെ മുമ്പില്‍നിന്നു നീ ഓ‍ടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 35:2
അപ്പോള്‍ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍ .(Add Ref)|(Add Notes)
ഉല്പത്തി 35:3
നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്‍റെ കഷ്ടകാലത്തു എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയില്‍ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 35:4
അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്‍റെ പക്കല്‍ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:5
പിന്നെ അവര്‍ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല്‍ ദൈവത്തിന്‍റെ ഭീതി വീണതു കൊണ്ടു യാക്കോബിന്‍റെ പുത്രന്മാരെ ആരും പിന്തുടര്‍ന്നില്ല.(Add Ref)|(Add Notes)
ഉല്പത്തി 35:6
യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ ദേശത്തിലെ ലൂസ് എന്ന ബേഥേലില്‍ എത്തി.(Add Ref)|(Add Notes)
ഉല്പത്തി 35:7
അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്‍റെ സഹോദരന്‍റെ മുമ്പില്‍നിന്നു ഓ‍ടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേ‍ര്‍ വിളിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 35:8
റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിന്‍ കീഴില്‍ അടക്കി; അതിന്നു അല്ലോന്‍ -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:9
യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 35:10
ദൈവം അവനോടു: നിന്‍റെ പേ‍ര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:11
ദൈവം പിന്നെയും അവനോടു: ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്‍റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.(Add Ref)|(Add Notes)
ഉല്പത്തി 35:12
ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 35:13
അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 35:14
അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കല്‍ത്തൂണ്‍ നിര്‍ത്തി; അതിന്മേല്‍ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 35:15
ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേല്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:16
അവര്‍ ബേഥേലില്‍നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില്‍ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേല്‍ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിന വേദനയുണ്ടായി.(Add Ref)|(Add Notes)
ഉല്പത്തി 35:17
അങ്ങനെ പ്രസവത്തില്‍ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 35:18
എന്നാല്‍ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവന്നു ബെനോനീ എന്നു പേ‍ര്‍ ഇട്ടു; അവന്‍റെ അപ്പനോ അവന്നു ബെന്യാമീന്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:19
റാഹേല്‍ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില്‍ അടക്കം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 35:20
അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിര്‍ത്തി അതു റാഹേലിന്‍റെ കല്ലറത്തൂണ്‍ എന്ന പോരോടെ ഇന്നുവരെയും നില്ക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 35:21
പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 35:22
യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്‍റെ അപ്പന്‍റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.(Add Ref)|(Add Notes)
ഉല്പത്തി 35:23
യാക്കോബിന്‍റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍ : യാക്കോബിന്‍റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍ : സെബൂലൂന്‍ .(Add Ref)|(Add Notes)
ഉല്പത്തി 35:24
റാഹേലിന്‍റെ പുത്രന്മാര്‍ : യോസേഫും ബെന്യാമീനും.(Add Ref)|(Add Notes)
ഉല്പത്തി 35:25
റാഹേലിന്‍റെ ദാസിയായ ബില്‍ഹയുടെ പുത്രന്മാര്‍ : ദാനും നഫ്താലിയും.(Add Ref)|(Add Notes)
ഉല്പത്തി 35:26
ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാര്‍ ഗാദും ആശേരും. ഇവര്‍ യാക്കോബിന്നു പദ്ദന്‍ -അരാമില്‍വെച്ചു ജനിച്ച പുത്രന്മാര്‍ .(Add Ref)|(Add Notes)
ഉല്പത്തി 35:27
പിന്നെ യാക്കോബ് കിര്യാത്തര്‍ബ്ബാ എന്ന മമ്രേയില്‍ തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കല്‍ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്നഹെബ്രോന്‍ ഇതു തന്നേ.(Add Ref)|(Add Notes)
ഉല്പത്തി 35:28
യിസ്ഹാക്കിന്‍റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 35:29
യിസ്ഹാക്‍ വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്‍റെ ജനത്തോടു ചേര്‍ന്നു; അവന്‍റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)