📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 17 >>

ഉല്പത്തി 17:1
അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ[46] അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.(Add Ref)|(Add Notes)
ഉല്പത്തി 17:2
എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 17:3
അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഉല്പത്തി 17:4
എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികള്‍ക്കു പിതാവാകും;(Add Ref)|(Add Notes)
ഉല്പത്തി 17:5
ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാന്‍ നിന്നെ ബഹു ജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്‍റെ പേ‍ര്‍ അബ്രാഹാം എന്നിരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 17:6
ഞാന്‍ നിന്നെ അധികമധികമായി വര്‍ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില്‍ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.(Add Ref)|(Add Notes)
ഉല്പത്തി 17:7
ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന്‍ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.(Add Ref)|(Add Notes)
ഉല്പത്തി 17:8
ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 17:9
ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ നിയമം പ്രമാണിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 17:10
എനിക്കും നിങ്ങള്‍ക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിതു: നിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 17:11
നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും.(Add Ref)|(Add Notes)
ഉല്പത്തി 17:12
തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദനഏല്‍ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടുവിലക്കു വാങ്ങിയവനായാലും ശരി.(Add Ref)|(Add Notes)
ഉല്പത്തി 17:13
നിന്‍റെ വീട്ടില്‍ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 17:14
അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉല്പത്തി 17:15
ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്‍റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേ‍ര്‍ സാറാ എന്നു ഇരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 17:16
ഞാന്‍ അവളെ അനുഗ്രഹിച്ചു അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 17:17
അപ്പോള്‍ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്‍റെ ഹൃദയത്തില്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 17:18
യിശ്മായേല്‍ നിന്‍റെ മുമ്പാകെ ജീവിച്ചിരുന്നാല്‍മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 17:19
അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്‍റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്‍ എന്നു പേരിടേണം; ഞാന്‍ അവനോടു അവന്‍റെ ശേഷം അവന്‍റെ സന്തതിയോടും എന്‍റെ നിയമത്തെ നിത്യനിയമമായി ഉറമ്പിക്കും(Add Ref)|(Add Notes)
ഉല്പത്തി 17:20
യിശ്മായേലിനെ കുറിച്ചും ഞാന്‍ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.(Add Ref)|(Add Notes)
ഉല്പത്തി 17:21
എന്‍റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.(Add Ref)|(Add Notes)
ഉല്പത്തി 17:22
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി.(Add Ref)|(Add Notes)
ഉല്പത്തി 17:23
അനന്തരം അബ്രാഹാം തന്‍റെ മകനായ യിശ്മായേലിനെയും തന്‍റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരെയും താന്‍ വിലക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്‍റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 17:24
അബ്രാഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 17:25
അവന്‍റെ മകനായ യിശ്മായേല്‍ പരിച്ഛേദനയേറ്റപ്പോള്‍ അവന്നു പതിമൂന്നു വയസ്സായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 17:26
അബ്രാഹാമും അവന്‍റെ മകനായ യിശ്മായേലും ഒരേ ദിവസത്തില്‍പരിച്ഛേദന ഏറ്റു.(Add Ref)|(Add Notes)
ഉല്പത്തി 17:27
വീട്ടില്‍ ജനിച്ച ദാസന്മാരും അന്യരോടു അവന്‍ വിലെക്കു വാങ്ങിയവരുമായി അവന്‍റെ വീട്ടിലുള്ളവര്‍ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.(Add Ref)|(Add Notes)