📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 19 >>

ഉല്പത്തി 19:1
ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:(Add Ref)|(Add Notes)
ഉല്പത്തി 19:2
യജമാനന്മാരേ, അടിയന്‍റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:3
അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്‍റെ അടുക്കല്‍ തിരിഞ്ഞു അവന്‍റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:4
അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:5
അവര്‍ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്‍റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:6
ലോത്ത് വാതില്‍ക്കല്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു:(Add Ref)|(Add Notes)
ഉല്പത്തി 19:7
സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.(Add Ref)|(Add Notes)
ഉല്പത്തി 19:8
പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്‍റെ വീട്ടിന്‍റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:9
മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.(Add Ref)|(Add Notes)
ഉല്പത്തി 19:10
അപ്പോള്‍ ആ പുരുഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു,(Add Ref)|(Add Notes)
ഉല്പത്തി 19:11
വാതില്‍ക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:12
ആ പുരുഷന്മാര്‍ ലോത്തിനോടു: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക;(Add Ref)|(Add Notes)
ഉല്പത്തി 19:13
ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ[46] ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:14
അങ്ങനെ ലോത്ത് ചെന്നു തന്‍റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ[46] ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്‍റെ മരുമക്കള്‍ക്കു തോന്നി.(Add Ref)|(Add Notes)
ഉല്പത്തി 19:15
ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്‍റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്‍റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:16
അവന്‍ താമസിച്ചപ്പോള്‍ , യഹോവ[46] അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയിആക്കി.(Add Ref)|(Add Notes)
ഉല്പത്തി 19:17
അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ : ജീവരക്ഷെക്കായി ഓ‍ടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓ‍ടിപ്പോക എന്നുപറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:18
ലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കര്‍ത്താവേ;(Add Ref)|(Add Notes)
ഉല്പത്തി 19:19
നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്‍റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വ്വതത്തില്‍ ഓ‍ടി എത്തുവാന്‍ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.(Add Ref)|(Add Notes)
ഉല്പത്തി 19:20
ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓ‍ടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്കു ഓ‍ടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല്‍ എനിക്കു ജീവരക്ഷ ഉണ്ടാകും.(Add Ref)|(Add Notes)
ഉല്പത്തി 19:21
അവന്‍ അവനോടു: ഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.(Add Ref)|(Add Notes)
ഉല്പത്തി 19:22
ബദ്ധപ്പെട്ടു അവിടേക്കു ഓ‍ടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി.(Add Ref)|(Add Notes)
ഉല്പത്തി 19:23
ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 19:24
യഹോവ[46] സൊദോമിന്‍റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:25
ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.(Add Ref)|(Add Notes)
ഉല്പത്തി 19:26
ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:27
അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു,(Add Ref)|(Add Notes)
ഉല്പത്തി 19:28
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 19:29
എന്നാല്‍ ആ പ്രദേശത്തിലെപട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രാഹാമിനെ ഓ‍ര്‍ത്തു ലോത്ത് പാര്‍ത്ത പട്ടണങ്ങള്‍ക്കു ഉന്മൂലനാശം വരുത്തുകയില്‍ ലോത്തിബെ ആ ഉന്മൂലനാശത്തില്‍നിന്നു വിടുവിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:30
അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്‍റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്‍റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 19:31
അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടു: നമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല.(Add Ref)|(Add Notes)
ഉല്പത്തി 19:32
വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:33
അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
ഉല്പത്തി 19:34
പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടു: ഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 19:35
അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
ഉല്പത്തി 19:36
ഇങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 19:37
മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു.(Add Ref)|(Add Notes)
ഉല്പത്തി 19:38
ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു.(Add Ref)|(Add Notes)