📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 26 >>

ഉല്പത്തി 26:1
അബ്രാഹാമിന്‍റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക്‍ ഗെരാരില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കല്‍ പോയി.(Add Ref)|(Add Notes)
ഉല്പത്തി 26:2
യഹോവ[46] അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാല്‍ : നീ മിസ്രയീമിലേക്കു പോകരുതു; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക.(Add Ref)|(Add Notes)
ഉല്പത്തി 26:3
ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും.(Add Ref)|(Add Notes)
ഉല്പത്തി 26:4
അബ്രാഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു(Add Ref)|(Add Notes)
ഉല്പത്തി 26:5
ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്‍റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ഉല്പത്തി 26:6
അങ്ങനെ യിസ്ഹാക്‍ ഗെരാരില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 26:7
ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവള്‍ എന്‍റെ സഹോദരിയെന്നു അവന്‍ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവള്‍ എന്‍റെ ഭാര്യ എന്നു പറവാന്‍ അവന്‍ ശങ്കിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:8
അവന്‍ അവിടെ ഏറെക്കാലം പാര്‍ത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്‍ കിളിവാതില്‍ക്കല്‍ കൂടി നോക്കി യിസ്ഹാക്‍ തന്‍റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 26:9
അബീമേലെക്‍ യിസ്ഹാക്കിനെ വിളിച്ചു: അവള്‍ നിന്‍റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്‍റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്‍ അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാന്‍ ആകുന്നു ഞാന്‍ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 26:10
അപ്പോള്‍ അബീമേലെക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തില്‍ ആരെങ്കിലും നിന്‍റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേല്‍ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 26:11
പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്‍റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:12
യിസ്ഹാക്‍ ആ ദേശത്തു വിതെച്ചു; ആയാണ്ടില്‍ നൂറുമേനി വിളവു കിട്ടി; യഹോവ[46] അവനെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:13
അവന്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു മഹാധനവാനായിത്തീര്‍ന്നു.(Add Ref)|(Add Notes)
ഉല്പത്തി 26:14
അവന്നു ആട്ടിന്‍ കൂട്ടങ്ങളും മാട്ടിന്‍ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യര്‍ക്കും അവനോടു അസൂയ തോന്നി.(Add Ref)|(Add Notes)
ഉല്പത്തി 26:15
എന്നാല്‍ അവന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്തു അവന്‍റെ പിതാവിന്‍റെ ദാസന്മാര്‍ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യര്‍ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 26:16
അബീമേലെക്‍ യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാള്‍ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 26:17
അങ്ങനെ യിസ്ഹാക്‍ അവിടെനിന്നു പുറപ്പെട്ടു ഗേരാര്‍താഴ്വരയില്‍ കൂടാരമടിച്ചു, അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
ഉല്പത്തി 26:18
തന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക്‍ പിന്നെയും കുഴിച്ചു തന്‍റെ പിതാവു അവെക്കു ഇട്ടിരുന്ന പേ‍ര്‍ തന്നേ ഇട്ടു.(Add Ref)|(Add Notes)
ഉല്പത്തി 26:19
യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ആ താഴ് വരയില്‍ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 26:20
അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍ : ഈ വെള്ളം ഞങ്ങള്‍ക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്‍റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവന്‍ ആ കിണറ്റിനു ഏശെക്‍ എന്നു പേ‍ര്‍ വിളിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:21
അവര്‍ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവര്‍ ശണ്ഠയിട്ടതുകൊണ്ടു അവന്‍ അതിന്നു സിത്നാ എന്നു പേ‍ര്‍ വിളിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:22
അവന്‍ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവര്‍ ശണ്ഠയിട്ടില്ല. യഹോവ[46] ഇപ്പോള്‍ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വര്‍ദ്ധിക്കുമെന്നു പറഞ്ഞു അവന്‍ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.(Add Ref)|(Add Notes)
ഉല്പത്തി 26:23
അവിടെ നിന്നു അവന്‍ ബേര്‍ - ‍ശേബെക്കു പോയി.(Add Ref)|(Add Notes)
ഉല്പത്തി 26:24
അന്നു രാത്രി യഹോവ[46] അവന്നു പ്രത്യക്ഷനായി: ഞാന്‍ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; എന്‍റെ ദാസനായ അബ്രാഹാംനിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ചു നിന്‍റെ സന്തതിയെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 26:25
അവിടെ അവന്‍ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തില്‍ ആരാധിച്ചു. അവിടെ തന്‍റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ഒരു കിണറ് കുഴിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:26
അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരില്‍നിന്നു അവന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
ഉല്പത്തി 26:27
യിസ്ഹാക്‍ അവരോടു: നിങ്ങള്‍ എന്തിന്നു എന്‍റെ അടുക്കല്‍ വരുന്നു? നിങ്ങള്‍ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയില്‍നിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 26:28
അതിന്നു അവര്‍ : യഹോവ[46] നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങള്‍ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മില്‍ ,ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.(Add Ref)|(Add Notes)
ഉല്പത്തി 26:29
ഞങ്ങള്‍ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മില്‍ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 26:30
അവന്‍ അവര്‍ക്കും ഒരു വിരുന്നു ഒരുക്കി; അവര്‍ ഭക്ഷിച്ചു പാനം ചെയ്തു.(Add Ref)|(Add Notes)
ഉല്പത്തി 26:31
അവര്‍ അതികാലത്തു എഴുന്നേറ്റു, തമ്മില്‍ സത്യം ചെയ്തശേഷം യിസ്ഹാക്‍ അവരെ യാത്രയയച്ചു അവര്‍ സമാധാനത്തോടെ പിരിഞ്ഞുപോയി.(Add Ref)|(Add Notes)
ഉല്പത്തി 26:32
ആ ദിവസം തന്നേ യിസ്ഹാക്കിന്‍റെ ദാസന്മാര്‍ വന്നു തങ്ങള്‍ കുഴിച്ച കിണറ്റിന്‍റെ വസ്തുത അവനെ അറിയിച്ചു:(Add Ref)|(Add Notes)
ഉല്പത്തി 26:33
ഞങ്ങള്‍ വെള്ളം കണ്ടു എന്നു പറഞ്ഞു. അവന്‍ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേര്‍ ‍-ശേബ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
ഉല്പത്തി 26:34
ഏശാവിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്‍റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 26:35
ഇവര്‍ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.(Add Ref)|(Add Notes)