📚 എല്ലാ പുസ്തകങ്ങളും

📖 ഉല്പത്തി : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉല്പത്തി : അധ്യായം 12 >>

ഉല്പത്തി 12:1
യഹോവ[46] അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ : നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.(Add Ref)|(Add Notes)
ഉല്പത്തി 12:2
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേ‍ര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.(Add Ref)|(Add Notes)
ഉല്പത്തി 12:3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ഉല്പത്തി 12:4
യഹോവ[46] തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:5
അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.(Add Ref)|(Add Notes)
ഉല്പത്തി 12:6
അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:7
യഹോവ[46] അബ്രാമിന്നു പ്രത്യക്ഷനായി: നിന്‍റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.(Add Ref)|(Add Notes)
ഉല്പത്തി 12:8
അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 12:9
അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:10
ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.(Add Ref)|(Add Notes)
ഉല്പത്തി 12:11
മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:12
മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്‍റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.(Add Ref)|(Add Notes)
ഉല്പത്തി 12:13
നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും.(Add Ref)|(Add Notes)
ഉല്പത്തി 12:14
അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.(Add Ref)|(Add Notes)
ഉല്പത്തി 12:15
ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയില്‍ പോകേണ്ടിവന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:16
അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ഉല്പത്തി 12:17
അബ്രാമിന്‍റെ ഭാര്യയായ സാറായിനിമിത്തം യഹോവ[46] ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.(Add Ref)|(Add Notes)
ഉല്പത്തി 12:18
അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്‍റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?(Add Ref)|(Add Notes)
ഉല്പത്തി 12:19
അവള്‍ എന്‍റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഉല്പത്തി 12:20
ഫറവോന്‍ അവനെക്കുറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.(Add Ref)|(Add Notes)