📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 10 >>

യേഹെസ്കേൽ 10:1
അനന്തരം ഞാന്‍ നോക്കിയപ്പോള്‍ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില്‍ നീലക്കല്ലുപോലെ സിംഹാസനത്തിന്‍റെ സാദൃശ്യത്തില്‍ ഒരു രൂപം അവയുടെമേല്‍ കാണായ്‍വന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:2
അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്‍റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില്‍ ചെന്നു കെരൂബുകളുടെ ഇടയില്‍നിന്നു നിന്‍റെ കൈ നിറയ തീക്കനല്‍ എടുത്തു നഗരത്തിന്മേല്‍ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ കാണ്‍കെ അവന്‍ ചെന്നു,(Add Ref)|(Add Notes)
യേഹെസ്കേൽ 10:3
ആ പുരുഷന്‍ അകത്തു ചെല്ലുമ്പോള്‍ കെരൂബുകള്‍ ആലയത്തിന്‍റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില്‍ നിറഞ്ഞിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:4
എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്‍റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്‍റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:5
കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല്‍ പുറത്തെ പ്രാകാരംവരെ സര്‍വ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:6
എന്നാല്‍ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയില്‍ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്‍നിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:7
ഒരു കെരൂബ് കെരൂബുകളുടെ ഇടയില്‍നിന്നു തന്‍റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വാങ്ങി പുറപ്പെട്ടുപോയി.(Add Ref)|(Add Notes)
യേഹെസ്കേൽ 10:8
കെരൂബുകളില്‍ ചിറകുകള്‍ക്കു കീഴെ മനുഷ്യന്‍റെ കൈപോലെ ഒന്നു കാണായ്‍വന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:9
ഞാന്‍ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓ‍രോ കെരൂബിന്നരികെ ഓ‍രോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:10
അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.(Add Ref)|(Add Notes)
യേഹെസ്കേൽ 10:11
അവേക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്‍റെ പിന്നാലെ അവ പോകും; പോകുമ്പോള്‍ തിരികയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 10:12
അവയുടെ ദേഹത്തില്‍ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തില്‍ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:13
ചക്രങ്ങള്‍ക്കോ, ഞാന്‍ കേള്‍ക്കെ ചുഴലികള്‍ എന്നു പേ‍ര്‍വിളിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:14
ഓ‍രോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:15
കെരൂബുകള്‍ മേലോട്ടുപൊങ്ങി; ഇതു ഞാന്‍ കെബാര്‍നദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.(Add Ref)|(Add Notes)
യേഹെസ്കേൽ 10:16
കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്‍നിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 10:17
ജീവിയുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള്‍ ഇവയും നിലക്കും; അവ പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും.(Add Ref)|(Add Notes)
യേഹെസ്കേൽ 10:18
പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്‍റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:19
അപ്പോള്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തി, ഞാന്‍ കാണ്‍കെ ഭൂമിയില്‍നിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്‍റെ കിഴക്കെ പടിവാതില്‍ക്കല്‍ ചെന്നുനിന്നു; യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:20
ഇതു ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 10:21
ഓ‍രോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന്‍ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 10:22
അവയുടെ മുഖരൂപം വിചാരിച്ചാല്‍ ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു കണ്ട മുഖങ്ങള്‍ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഓ‍രോന്നും നേരെ മുമ്പോട്ടു തന്നേ പോകും.(Add Ref)|(Add Notes)