യേഹെസ്കേൽ 16:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 16:2
മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്‍റെ മ്ളേച്ഛതകളെ അറിയിച്ചു പറയേണ്ടതു;(Add Ref)|(Add Notes)
യേഹെസ്കേൽ 16:3
യഹോവയായ കര്‍ത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഉല്പത്തിയും നിന്‍റെ ജനനവും കനാന്‍ ദേശത്താകുന്നു; നിന്‍റെ അപ്പന്‍ അമോര്‍യ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.(Add Ref)|(Add Notes)
യേഹെസ്കേൽ 16:4
നിന്‍റെ ജനനവസ്തുതയോ--ജനിച്ചനാളില്‍ നിന്‍റെ പൊക്കിള്‍ മുറിച്ചില്ല; നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:5
നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയില്‍ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാന്‍ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളില്‍ തന്നേ അവര്‍ക്കും നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിന്‍ പ്രദേശത്തു ഇട്ടുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:6
എന്നാല്‍ ഞാന്‍ നിന്‍റെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍ നീ രക്തത്തില്‍ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാന്‍ നിന്നോടു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:7
വയലിലെ സസ്യംപോലെ ഞാന്‍ നിന്നെ പെരുമാറാക്കി; നീ വളര്‍ന്നു വലിയ വളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീര്‍ഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:8
ഞാന്‍ നിന്‍റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോള്‍ നിനക്കു പ്രേമത്തിന്‍റെ സമയമായി എന്നു കണ്ടിട്ടു എന്‍റെ വസ്ത്രം നിന്‍റെമേല്‍ വിരിച്ചു നിന്‍റെ നഗ്നത മറെച്ചു; ഞാന്‍ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവള്‍ ആയിത്തീര്‍ന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:9
പിന്നെ ഞാന്‍ നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.(Add Ref)|(Add Notes)
യേഹെസ്കേൽ 16:10
ഞാന്‍ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോല്‍കൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:11
ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്‍റെ കൈക്കു വളയും കഴുത്തില്‍ മാലയും ഇട്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:12
ഞാന്‍ നിന്‍റെ മൂക്കിന്നു മൂക്കുത്തിയും കാതില്‍ കുണുക്കും ഇട്ടു, തലയില്‍ ഭംഗിയുള്ളോരു കിരീടവും വെച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:13
ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്‍റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീര്‍ന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:14
ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്‍റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍ നിന്‍റെ കീര്‍ത്തി ജാതികളില്‍ പരന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:15
എന്നാല്‍ നീ നിന്‍റെ സൌന്ദര്യത്തില്‍ ആശ്രയിച്ചു, നിന്‍റെ കീര്‍ത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്‍റെമേലും നിന്‍റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:16
നിന്‍റെ വസ്ത്രങ്ങളില്‍ ചിലതു നീ എടുത്തു, പല നിറത്തില്‍ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേല്‍ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:17
ഞാന്‍ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:18
നിന്‍റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്‍റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പില്‍ വെച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:19
ഞാന്‍ നിനക്കു തന്ന ആഹാരമായി, നിന്‍റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:20
നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:21
നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?(Add Ref)|(Add Notes)
യേഹെസ്കേൽ 16:22
എന്നാല്‍ നിന്‍റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തില്‍ കിടന്നുരുണ്ട നിന്‍റെ യൌവനകാലം ഓര്‍ത്തില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:23
നിന്‍റെ ദുഷ്ടതയൊക്കെയും പ്രവര്‍ത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു--(Add Ref)|(Add Notes)
യേഹെസ്കേൽ 16:24
നീ ഒരു കമാനം പണിതു, സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 16:25
എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്‍റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്‍റെ കാലുകളെ അകത്തി നിന്‍റെ പരസംഗം വര്‍ദ്ധിപ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:26
മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്‍റെ അയല്‍ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്‍റെ പരസംഗം വര്‍ദ്ധിപ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:27
അതുകൊണ്ടു ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി, നിന്‍റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്‍റെ ദുര്‍മ്മാര്‍ഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:28
മതിവാരത്തവളാകയാല്‍ നീ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:29
നീ കനാന്‍ ദേശത്തും കല്ദയദേശംവരെയും നിന്‍റെ പരസംഗം വര്‍ദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:30
നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതില്‍ , നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതില്‍ ,(Add Ref)|(Add Notes)
യേഹെസ്കേൽ 16:31
നിന്‍റെ ഹൃദയം എത്ര മാരമാല്‍ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:32
ഭര്‍ത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!(Add Ref)|(Add Notes)
യേഹെസ്കേൽ 16:33
സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്‍റെ സകലജാരന്മാര്‍ക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്‍റെ അടുക്കല്‍ വരുവാന്‍ അവര്‍ക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:34
നിന്‍റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്‍റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:35
ആകയാല്‍ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേള്‍ക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 16:36
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്‍റെ പരസംഗങ്ങളാല്‍ നിന്‍റെ പണം ചെലവഴിക്കയും നിന്‍റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്‍റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവേക്കു കൊടുത്ത നിന്‍റെ മക്കളുടെ രക്തംനിമിത്തവും(Add Ref)|(Add Notes)
യേഹെസ്കേൽ 16:37
നീ രമിച്ച നിന്‍റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്‍റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്‍റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:38
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്‍റെയും ജാരശങ്കയുടെയും രക്തം നിന്‍റെ മേല്‍ ചൊരിയും(Add Ref)|(Add Notes)
യേഹെസ്കേൽ 16:39
ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്‍റെ കമാനം പൊളിച്ചു, നിന്‍റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്‍റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:40
അവര്‍ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:41
അവര്‍ നിന്‍റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്‍റെമേല്‍ ന്യായവിധി നടത്തും; നിന്‍റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:42
ഇങ്ങനെ ഞാന്‍ എന്‍റെ ക്രോധം നിന്നില്‍ നിവര്‍ത്തിച്ചിട്ടു എന്‍റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:43
നീ നിന്‍റെ യൌവനകാലം ഓര്‍ക്കാതെ ഇവയാല്‍ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്‍റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; നിന്‍റെ സകലമ്ളേച്ഛതകള്‍ക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവും ചെയ്തിട്ടില്ലയോ.(Add Ref)|(Add Notes)
യേഹെസ്കേൽ 16:44
പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:45
നീ ഭര്‍ത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭര്‍ത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാര്‍ക്കും നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പന്‍ അമോര്യനും അത്രേ.(Add Ref)|(Add Notes)
യേഹെസ്കേൽ 16:46
നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന ശമര്‍യ്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന സൊദോം.(Add Ref)|(Add Notes)
യേഹെസ്കേൽ 16:47
നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്‍റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:48
എന്നാണ, നീയും നിന്‍റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:49
നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യമോ: ഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:50
അവര്‍ അഹങ്കാരികളായി എന്‍റെ മുമ്പില്‍ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:51
ശമര്യയും നിന്‍റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്‍റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്‍റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:52
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്‍റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്ന നിന്‍റെ പാപങ്ങളാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്‍റെ സഹോദരിമാരെ നീതീകരിച്ചതില്‍ നാണിച്ചു നിന്‍റെ ലജ്ജ വഹിച്ചുകൊള്‍ക.(Add Ref)|(Add Notes)
യേഹെസ്കേൽ 16:53
നീ അവര്‍ക്കും ആശ്വാസമായി നിന്‍റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും(Add Ref)|(Add Notes)
യേഹെസ്കേൽ 16:54
ഞാന്‍ സൊദോമിന്‍റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍ ഉള്ള നിന്‍റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:55
നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്‍യ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്‍റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:56
അരാമിന്‍റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്‍റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്‍റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ(Add Ref)|(Add Notes)
യേഹെസ്കേൽ 16:57
നിന്‍റെ ഗര്‍വ്വത്തിന്‍റെ നാളില്‍ നിന്‍റെ സഹോദരിയായ സൊദോമിന്‍റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 16:58
നിന്‍റെ ദുഷ്കര്‍മ്മവും നിന്‍റെ മ്ളേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 16:59
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:60
എങ്കിലും നിന്‍റെ യൌവനകാലത്തു നിന്നോടുള്ള എന്‍റെ നിയമം ഞാന്‍ ഓര്‍ത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:61
നിന്‍റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍ , അന്നു നീ നിന്‍റെ വഴികളെ ഓര്‍ത്തു നാണിക്കും; ഞാന്‍ അവരെ നിനക്കു പുത്രിമാരായി തരും; നിന്‍റെ നിയമപ്രകാരമല്ലതാനും.(Add Ref)|(Add Notes)
യേഹെസ്കേൽ 16:62
നീ ചെയ്തതൊക്കെയും ഞാന്‍ നിന്നോടു ക്ഷമിക്കുമ്പോള്‍ നീ ഓര്‍ത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു(Add Ref)|(Add Notes)
യേഹെസ്കേൽ 16:63
ഞാന്‍ നിന്നോടു എന്‍റെ നിയമം ചെയ്യും; ഞാന്‍ യഹോവ[46] എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)