📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 8 >>

യേഹെസ്കേൽ 8:1
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന്‍ വീട്ടില്‍ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്‍റെ മുമ്പില്‍ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്‍ത്താവിന്‍റെ കൈ എന്‍റെമേല്‍ വന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:2
അപ്പോള്‍ ഞാന്‍ മനുഷ്യസാദൃശത്തില്‍ ഒരു രൂപം കണ്ടു; അവന്‍റെ അരമുതല്‍ കീഴോട്ടു തീപോലെയും അരമുതല്‍ മേലോട്ടു ശുക്ളസ്വര്‍ണ്ണത്തിന്‍റെ പ്രഭപോലെയും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:3
അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്‍റെയും മദ്ധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളില്‍ യെരൂശലേമില്‍ വടക്കോട്ടുള്ള അകത്തെ വാതില്‍ക്കല്‍ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്‍റെ ഇരിപ്പിടം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:4
അവിടെ ഞാന്‍ സമഭൂമിയില്‍ കണ്ട ദര്‍ശനം പോലെ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്വം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:5
അവന്‍ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്‍റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കല്‍ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:6
അവന്‍ എന്നോടു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നതു, ഞാന്‍ എന്‍റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേല്‍ഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകള്‍ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:7
അവന്‍ എന്നെ പ്രാകാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുപോയി; ഞാന്‍ നോക്കിയപ്പോള്‍ ചുവരില്‍ ഒരു ദ്വാരം കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:8
അവന്‍ എന്നോടു: മനുഷ്യ പുത്രാ, ചുവര്‍ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന്‍ ചുവര്‍ കുത്തിത്തുരന്നാറെ ഒരു വാതില്‍ കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:9
അവന്‍ എന്നോടു: അകത്തു ചെന്നു, അവര്‍ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:10
അങ്ങനെ ഞാന്‍ അകത്തു ചെന്നു: വെറുപ്പായുള്ള ഓ‍രോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേല്‍ഗൃഹത്തിന്‍റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:11
അവയുടെ മുമ്പില്‍ യിസ്രായേല്‍ ഗൃഹത്തിന്‍റെ മൂപ്പന്മാരില്‍ എഴുപതുപേരും ശാഫാന്‍റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓ‍രോരുത്തന്‍ കയ്യില്‍ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്‍റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:12
അപ്പോള്‍ അവന്‍ എന്നോടു: മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്‍റെ മൂപ്പന്മാര്‍ ഇരുട്ടത്തു ഓ‍രോരുത്തന്‍ താന്താന്‍റെ ബിംബങ്ങളുടെ അറകളില്‍ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ[46] നമ്മെ കാണുന്നില്ല, യഹോവ[46] ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:13
അവര്‍ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന്‍ എന്നോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:14
അവന്‍ എന്നെ യഹോവയുടെ ആലയത്തില്‍ വടക്കോട്ടുള്ള വാതിലിന്‍റെ പ്രവേശനത്തിങ്കല്‍ കൊണ്ടുപോയി, അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:15
അവന്‍ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:16
അവന്‍ എന്നെ യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തില്‍ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്‍റെ വാതില്‍ക്കല്‍ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര്‍ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്‍റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 8:17
അപ്പോള്‍ അവന്‍ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?(Add Ref)|(Add Notes)
യേഹെസ്കേൽ 8:18
ആകയാല്‍ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്‍റെ കണ്ണു ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തില്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)