📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 23 >>

യേഹെസ്കേൽ 23:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 23:2
മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:3
അവര്‍ മിസ്രയീമില്‍വെച്ചു പരസംഗംചെയ്തു; യൌവനത്തില്‍ തന്നേ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:4
അവരില്‍ മൂത്തവള്‍ക്കു ഒഹൊലാ എന്നും ഇളയവര്‍ക്കും ഒഹൊലീബാ എന്നു പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്‍യ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:5
എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;(Add Ref)|(Add Notes)
യേഹെസ്കേൽ 23:6
അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:7
അശ്ശൂര്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്‍റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:8
മിസ്രയീമില്‍നിന്നു കൊണ്ടുവന്ന തന്‍റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൌവനത്തില്‍ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല്‍ ചൊരിഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:9
അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍ , അവള്‍ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:10
അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:11
എന്നാല്‍ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്‍റെ കാമവികാരത്തില്‍ അവളെക്കാളും തന്‍റെ വേശ്യാവൃത്തിയില്‍ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:12
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,(Add Ref)|(Add Notes)
യേഹെസ്കേൽ 23:13
അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയില്‍ തന്നേ നടന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:14
അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,(Add Ref)|(Add Notes)
യേഹെസ്കേൽ 23:15
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:16
കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:17
അങ്ങനെ ബാബേല്‍ക്കാര്‍ പ്രേമശയനത്തിന്നായി അവളുടെ അടുക്കല്‍ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള്‍ അവരാല്‍ മലിനയായ്തീര്‍ന്നു; പിന്നെ അവള്‍ക്കു അവരോടു വെറുപ്പുതോന്നി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:18
ഇങ്ങനെ അവള്‍ തന്‍റെ പരസംഗം വെളിപ്പെടുത്തി തന്‍റെ നഗ്നത അനാവൃതമാക്കിയപ്പോള്‍ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:19
എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്‍റെ യൌവനകാലം ഓര്‍ത്തു പരസംഗം വര്‍ദ്ധിപ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:20
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള്‍ മോഹിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:21
ഇങ്ങനെ നിന്‍റെ യൌവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്‍റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്‍റെ യൌവനത്തിലെ ദുഷ്കര്‍മ്മം നീ തിരിഞ്ഞുനോക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:22
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്‍ക്കാര്‍ , കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍ , ശോവ്യര്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 23:23
കോവ്യര്‍ , അശ്ശൂര്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്‍റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്‍റെ നേരെ വരുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:24
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്‍റെ നേരെ വരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കും ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:25
ഞാന്‍ എന്‍റെ തീക്ഷണത നിന്‍റെ നേരെ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്‍റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:26
അവര്‍ നിന്‍റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:27
ഇങ്ങനെ ഞാന്‍ നിന്‍റെ ദുര്‍മ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓര്‍ക്കുംകയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 23:28
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നീ പകെക്കുന്നവരുടെ കയ്യില്‍ , നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യില്‍ തന്നേ ഏല്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:29
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്‍റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്‍റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്‍റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:30
നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാല്‍ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:31
നീ സഹോദരിയുടെ വഴിയില്‍ നടന്നതുകൊണ്ടു ഞാന്‍ അവളുടെ പാനപാത്രം നിന്‍റെ കയ്യില്‍ തരും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:32
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതില്‍ വളരെ കൊള്ളുമല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 23:33
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്‍റെ സഹോദരി ശമര്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:34
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്‍റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:35
ആകയാല്‍ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്‍റെ പിറകില്‍ എറിഞ്ഞുകളകകൊണ്ടു നീ നിന്‍റെ ദുര്‍മ്മര്യാദയും പരസംഗവും വഹിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 23:36
പിന്നെയും യഹോവ[46] എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാല്‍ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 23:37
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:38
ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നു: അന്നാളില്‍ തന്നേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 23:39
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവില്‍ ചെയ്തതു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:40
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,(Add Ref)|(Add Notes)
യേഹെസ്കേൽ 23:41
ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു, അതിന്‍റെ മുമ്പില്‍ ഒരു മേശ ഒരുക്കി, അതിന്മേല്‍ എന്‍റെ കുന്തുരുക്കവും എണ്ണയും വെച്ചു;(Add Ref)|(Add Notes)
യേഹെസ്കേൽ 23:42
നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്‍റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈക്കു വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:43
അപ്പോള്‍ ഞാന്‍ : കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:44
അങ്ങനെ വേശ്യയുടെ അടുക്കല്‍ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കല്‍ ചെന്നു; അതെ അവര്‍ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:45
എന്നാല്‍ നീതിമാന്മാരായ പുരുഷന്മാര്‍ വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുകട കയ്യില്‍ രക്തവും ഉണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 23:46
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:47
ആ സഭ അവരെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:48
ഇങ്ങനെ നിങ്ങളുടെ ദുര്‍മ്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന്‍ ദുര്‍മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 23:49
അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)