📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 12 >>

യേഹെസ്കേൽ 12:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 12:2
മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്‍റെ നടുവില്‍ പാര്‍ക്കുന്നു; കാണ്മാന്‍ കണ്ണുണ്ടെങ്കിലു അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 12:3
ആകയാല്‍ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്‍സമയത്തു അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്‍റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:4
യാത്രക്കോപ്പുപോലെ നിന്‍റെ സാമാനം നീ പകല്‍സമയത്തു അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര്‍ കാണ്‍കെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 12:5
അവര്‍ കാണ്‍കെ നീ മതില്‍ കുത്തിത്തുരന്നു അതില്‍കൂടി അതു പുറത്തു കൊണ്ടുപോകേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 12:6
അവര്‍ കാണ്‍കെ നീ അതു തോളില്‍ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്‍റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 12:7
എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്‍റെ സാമാനം പകല്‍സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്‍റെ കൈകൊണ്ടു മതില്‍ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍ കാണ്‍കെ തോളില്‍ ചുമന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 12:8
എന്നാല്‍ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 12:9
മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേല്‍ഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?(Add Ref)|(Add Notes)
യേഹെസ്കേൽ 12:10
ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുന്ന യിസ്രായേല്‍ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.(Add Ref)|(Add Notes)
യേഹെസ്കേൽ 12:11
ഞാന്‍ നിങ്ങള്‍ക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കും ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:12
അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില്‍ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര്‍ മതില്‍ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍ മുഖം മൂടും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:13
ഞാന്‍ എന്‍റെ വല അവന്‍റെമേല്‍ വീശും; അവന്‍ എന്‍റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:14
അവന്‍റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്‍റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാന്‍ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:15
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു ദേശങ്ങളില്‍ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:16
എന്നാല്‍ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന്‍ അവരില്‍ ഏതാനുംപേരെ വാള്‍ , ക്ഷാമം, മഹാമാരി എന്നിവയില്‍നിന്നു ശേഷിപ്പിക്കും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:17
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 12:18
മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 12:19
ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേല്‍ ദേശത്തെയും കുറിച്ചു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:20
ജനപുഷ്ടിയുള്ള പട്ടണങ്ങള്‍ ശൂന്യവും ദേശം നിര്‍ജ്ജനവും ആയിത്തീരും; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 12:21
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 12:22
മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?(Add Ref)|(Add Notes)
യേഹെസ്കേൽ 12:23
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഈ പഴഞ്ചൊല്ലു നിര്‍ത്തലാക്കും; അവര്‍ യിസ്രായേലില്‍ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്‍റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 12:24
യിസ്രായേല്‍ ഗൃഹത്തില്‍ ഇനി മിത്ഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 12:25
യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 12:26
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 12:27
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം: ഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 12:28
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വചനങ്ങളില്‍ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)