📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 36

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 36 >>

യേഹെസ്കേൽ 36:1
നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !(Add Ref)|(Add Notes)
യേഹെസ്കേൽ 36:2
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:3
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,(Add Ref)|(Add Notes)
യേഹെസ്കേൽ 36:4
യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവും ചുറ്റുമുള്ള ജാതികളില്‍ ശേഷിച്ചവര്‍ക്കും കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യേഹെസ്കേൽ 36:5
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളില്‍ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ നിശ്ചയമായി എന്‍റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്‍റെ ദേശത്തെ കവര്‍ച്ചക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കു അവകാശമായി നിയമിച്ചുവല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 36:6
അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്‍റെ തീക്ഷണതയോടും എന്‍റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:7
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:8
നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേ, എന്‍റെ ജനമായ യിസ്രായേല്‍ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കും വേണ്ടി ഫലം കായ്പിന്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 36:9
ഞാന്‍ നിങ്ങള്‍ക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍ കൃഷിയും വിതയും നടക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:10
ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, യിസ്രായേല്‍ഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കും; പട്ടണങ്ങളില്‍ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:11
ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:12
ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, എന്‍റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 36:13
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,(Add Ref)|(Add Notes)
യേഹെസ്കേൽ 36:14
നീ ഇനിമേല്‍ മനുഷ്യരെ തിന്നുകളകയില്ല; നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:15
ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:16
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ ;(Add Ref)|(Add Notes)
യേഹെസ്കേൽ 36:17
മനുഷ്യപുത്രാ, യിസ്രായേല്‍ ഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍ , അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്‍റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:18
അവര്‍ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന്‍ എന്‍റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:19
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു; അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:20
അവര്‍ ജാതികളുടെ ഇടയില്‍ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്‍റെ ദേശം വിട്ടുപോകേണ്ടിവന്നവര്‍ എന്നു അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാല്‍ അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 36:21
എങ്കിലും യിസ്രായേല്‍ഗൃഹം ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.(Add Ref)|(Add Notes)
യേഹെസ്കേൽ 36:22
അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍ ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്‍റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നതു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:23
ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയില്‍ അശുദ്ധമായ്പോയിരിക്കുന്ന എന്‍റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്ങളില്‍ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 36:24
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍നിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:25
ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:26
ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:27
ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:28
ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:29
ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേല്‍ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ദ്ധിപ്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:30
നിങ്ങള്‍ ഇനിമേല്‍ ജാതികളുടെ ഇടയില്‍ ക്ഷാമത്തിന്‍റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്‍റെ വിളവും വര്‍ദ്ധിപ്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:31
അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ളേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:32
നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 36:33
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:34
വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:35
ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:36
ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്നു അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:37
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യും: ഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 36:38
ശൂന്യമായ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍ കൂട്ടംപോലെ, ഉത്സവങ്ങളില്‍ യെരൂശലേമിലെ ആട്ടിന്‍ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന്‍ കൂട്ടം കൊണ്ടു നിറയും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)