📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 30 >>

യേഹെസ്കേൽ 30:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 30:2
മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിന്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 30:3
നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:4
മിസ്രയീമിന്‍റെ നേരെ വാള്‍ വരും; മിസ്രയീമില്‍ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്തു അപഹരിക്കയും അതിന്‍റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശില്‍ അതിവേദനയുണ്ടാകും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:5
കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്‍പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:6
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവര്‍ വീഴും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതല്‍ അവര്‍ വാള്‍കൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 30:7
അവര്‍ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍ ആയിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:8
ഞാന്‍ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്‍റെ സഹായക്കാരൊക്കെയും തകര്‍ന്നുപോകുമ്പോള്‍ ഞാന്‍ യഹോവയെന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:9
ആ നാളില്‍ ദൂതന്മാര്‍ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളില്‍ കയറി എന്‍റെ മുമ്പില്‍നിന്നു പുറപ്പെടും; അപ്പോള്‍ മിസ്രയീമിന്‍റെ നാളില്‍ എന്നപോലെ അവര്‍ക്കും അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 30:10
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ കയ്യാല്‍ മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:11
ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളില്‍ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; അവര്‍ മിസ്രയീമിന്‍റെ നേരെ വാള്‍ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:12
ഞാന്‍ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്‍ക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കയ്യാല്‍ ശൂന്യമാക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 30:13
യഹോവയായ കര്‍ത്താവു ഇപ്രകാരം അഴുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെ നോഫില്‍നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:14
ഞാന്‍ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വേക്കും, നോവില്‍ ന്യായവിധി നടത്തും,(Add Ref)|(Add Notes)
യേഹെസ്കേൽ 30:15
മിസ്രയീമിന്‍റെ കോട്ടയായ സീനില്‍ ഞാന്‍ എന്‍റെ ക്രോധം പകരും; ഞാന്‍ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:16
ഞാന്‍ മിസ്രയീമിന്നു തീ വെക്കും; സീന്‍ അതിവേദനയില്‍ ആകും; നോവ് പിളര്‍ന്നുപോകും; നോഫിന്നു പകല്‍സമയത്തു വൈരികള്‍ ഉണ്ടാകും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:17
ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാര്‍ വാള്‍കൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:18
ഞാന്‍ മിസ്രയീമിന്‍റെ നുകം ഒടിച്ചു അവളുടെ ബലത്തിന്‍റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ തഹഫ്നേഹെസില്‍ പകല്‍ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:19
ഇങ്ങനെ ഞാന്‍ മിസ്രയീമില്‍ ന്യായവിധികളെ നടത്തും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:20
പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 30:21
മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്‍റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 30:22
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാന്‍ അവന്‍റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാന്‍ അവന്‍റെ കയ്യില്‍നിന്നു വീഴിച്ചുകളകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:23
ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:24
ഞാന്‍ ബാബേല്‍രാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തി എന്‍റെ വാളിനെ അവന്‍റെ കയ്യില്‍ കൊടുക്കും; ഫറവോന്‍റെ ഭുജങ്ങളെയോ ഞാന്‍ ഒടിച്ചുകളയും; മുറിവേറ്റവന്‍ ഞരങ്ങുന്നതുപോലെ അവര്‍ അവന്‍റെ മുമ്പില്‍ ഞരങ്ങും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:25
ഇങ്ങനെ ഞാന്‍ ബാബേല്‍രാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്‍റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്‍റെ വാളിനെ ബാബേല്‍രാജാവിന്‍റെ കയ്യില്‍ കൊടുത്തിട്ടു അവന്‍ അതിനെ മിസ്രയീംദേശത്തിന്‍റെ നേരെ ഓങ്ങുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 30:26
ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)