യേഹെസ്കേൽ 27:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 27:2
മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 27:3
തുറമുഖങ്ങളില്‍ പാര്‍ക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാന്‍ പൂര്‍ണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:4
നിന്‍റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്‍റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:5
സെനീരിലെ സരളമരംകൊണ്ടു അവര്‍ നിന്‍റെ പാര്‍ശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവര്‍ ലെബാനോനില്‍നിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:6
ബാശാനിലെ കരുവേലംകൊണ്ടു അവര്‍ നിന്‍റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളില്‍നിന്നുള്ള പുന്നമരത്തില്‍ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:7
നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്‍റെ കപ്പല്‍പായ് മിസ്രയീമില്‍നിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളില്‍നിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്‍റെ വിതാനമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:8
സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്‍റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നില്‍ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്‍റെ മാലുമികള്‍ ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:9
ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്‍റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്‍ക്കാരും നിന്‍റെ കച്ചവടം നടത്തേണ്ടതിന്നു നിന്നില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:10
പാര്‍സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തില്‍ ഉണ്ടായിരുന്നു; അവര്‍ പരിചയും തലക്കോരികയും നിന്നില്‍ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:11
അര്‍വ്വാദ്യര്‍ നിന്‍റെ സൈന്യത്തോടുകൂടെ ചുറ്റും നിന്‍റെ മതിലുകളിന്മേലും ഗമ്മാദ്യര്‍ നിന്‍റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവര്‍ നിന്‍റെ മതിലുകളിന്മേല്‍ ചുറ്റും ചരിപ തൂക്കി നിന്‍റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 27:12
തര്‍ശീശ് സകലവിധസമ്പത്തിന്‍റെയും പെരുപ്പംനിമിത്തം നിന്‍റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:13
യാവാന്‍ , തൂബാല്‍ , മേശക്‍ എന്നിവര്‍ നിന്‍റെ വ്യാപാരികള്‍ ആയിരുന്നു; അവര്‍ ആളുകളെയും താമ്രസാധനങ്ങളെയും നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:14
തോഗര്‍മ്മാഗൃഹക്കാര്‍ നിന്‍റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്‍കഴുതകളെയും തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:15
ദെദാന്യര്‍ നിന്‍റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്‍റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:16
നിന്‍റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്‍റെ വ്യാപാരി ആയിരുന്നു; അവര്‍ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:17
യെഹൂദയും യിസ്രായേല്‍ദേശവും നിന്‍റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:18
ദമ്മേശേക്‍ നിന്‍റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്‍റെയും പെരുപ്പം നിമിത്തവും ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്‍റെ വ്യാപാരി ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:19
വെദാന്യരും ഊസാലിലെ യാവാന്യരും നിന്‍റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്‍റെ ചരക്കിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:20
ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്‍റെ വ്യാപാരിയായിരുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 27:21
അരബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍ , ആട്ടുകൊറ്റന്മാര്‍ , കോലാടുകള്‍ എന്നിവകൊണ്ടു അവര്‍ നിന്‍റെ കച്ചവടക്കാരായിരുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 27:22
ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്‍റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:23
ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്‍റെ കച്ചവടക്കാരായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:24
അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില്‍ പിരിച്ച കയറുകളും നിന്‍റെ ചരക്കിന്നു പകരം തന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:25
തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരക്കു കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:26
നിന്‍റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:27
നിന്‍റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്‍ക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്‍റെ അകത്തുള്ള സര്‍വ്വജനസമൂഹത്തോടും കൂടെ നിന്‍റെ വീഴ്ചയുടെ നാളില്‍ സമുദ്രമദ്ധ്യേ വീഴും.(Add Ref)|(Add Notes)
യേഹെസ്കേൽ 27:28
നിന്‍റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്‍കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.(Add Ref)|(Add Notes)
യേഹെസ്കേൽ 27:29
തണ്ടേലന്മാരൊക്കെയും കപ്പല്‍ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളില്‍നിന്നു ഇറങ്ങി കരയില്‍ നിലക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 27:30
അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും(Add Ref)|(Add Notes)
യേഹെസ്കേൽ 27:31
നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 27:32
തങ്ങളുടെ ദുഃഖത്തില്‍ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതു: സമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?(Add Ref)|(Add Notes)
യേഹെസ്കേൽ 27:33
നിന്‍റെ ചരക്കു സമുദ്രത്തില്‍ നിന്നു കയറിവന്നപ്പോള്‍ , നീ ഏറിയ വംശങ്ങള്‍ക്കു തൃപ്തിവരുത്തി നിന്‍റെ സമ്പത്തിന്‍റെയും വ്യാപാരത്തിന്‍റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 27:34
ഇപ്പോള്‍ നീ സമുദ്രത്തില്‍നിന്നു തകര്‍ന്നു പൊയ്പോയി; നിന്‍റെ വ്യാപാരസമ്പത്തും നിന്‍റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്‍റെ ആഴത്തില്‍ വീണിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:35
ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 27:36
ജാതികളിലെ വ്യാപാരികള്‍ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.(Add Ref)|(Add Notes)