📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 45

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 45 >>

യേഹെസ്കേൽ 45:1
ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍ , നിങ്ങള്‍ ദേശത്തിന്‍റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അര്‍പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതᴾയിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:2
അതില്‍ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിന്‍ പ്രദേശം ആയികിടക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:3
ആ അളവില്‍ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതില്‍ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;(Add Ref)|(Add Notes)
യേഹെസ്കേൽ 45:4
അതു ദേശത്തിന്‍റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‍വാന്‍ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവരുടെ വീടുകള്‍ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:5
പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്‍റെ ശുശ്രൂഷകന്മാരായ ലേവ്യര്‍ക്കും പാര്‍പ്പാന്‍ ഗ്രാമങ്ങള്‍ക്കായുള്ള സ്വത്തായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:6
വിശുദ്ധാംശമായ വഴിപാടിന്‍റെ പാര്‍ശ്വത്തില്‍ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേല്‍ഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:7
പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പില്‍ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്‍റെ നീളം ദേശത്തിന്‍റെ പടിഞ്ഞാറെ അതിരുമുതല്‍ കിഴക്കെ അതിരുവരെയുള്ള അംശങ്ങളില്‍ ഒന്നിനോടു ഒത്തിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:8
അതു യിസ്രായേലില്‍ അവന്നുള്ള സ്വത്തായിരിക്കേണം; എന്‍റെ പ്രഭുക്കന്മാര്‍ ഇനി എന്‍റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേല്‍ഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:9
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ പ്രഭുക്കന്മാരേ, മതിയാക്കുവിന്‍ ! സാഹസവും കവര്‍ച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിന്‍ ; എന്‍റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിര്‍ത്തുവിന്‍ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 45:10
ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:11
ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്‍റെ പത്തില്‍ ഒന്നും ഏഫാ ഹോമെരിന്‍റെ പത്തില്‍ ഒന്നും ആയിരിക്കേണം; അതിന്‍റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:12
ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെല്‍ അഞ്ചത്രേ, പത്തു ശേക്കെല്‍ പത്തത്രേ, അമ്പതു ശേക്കെല്‍ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;(Add Ref)|(Add Notes)
യേഹെസ്കേൽ 45:13
നിങ്ങള്‍ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാല്‍: ഒരു ഹോമെര്‍ കോതമ്പില്‍നിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെര്‍ യവത്തില്‍നിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:14
എണ്ണെക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരില്‍നിന്നു ബത്തിന്‍റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെര്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 45:15
പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്‍റെ പുഷ്ടിയുള്ള മേച്ചല്‍പുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തില്‍നിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 45:16
ദേശത്തെ സകലജനവും യിസ്രായേലിന്‍റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:17
ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേല്‍ഗൃഹത്തിന്‍റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാന്‍ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേല്‍ഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവന്‍ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:18
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:19
പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തത്തില്‍ കുറെ എടുത്തു ആലയത്തിന്‍റെ മുറിച്ചുവരിലും യാഗപീഠത്തിന്‍റെ തട്ടിന്‍റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്‍റെ ഗോപുരത്തിന്‍റെ മുറിച്ചുവരിലും പുരട്ടേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:20
അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങള്‍ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:21
ഒന്നാം മാസം പതിന്നാലാം തിയ്യതിമുതല്‍ നിങ്ങള്‍ ഏഴു ദിവസത്തേക്കു പെസഹപെരുനാള്‍ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:22
അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:23
ഉത്സവത്തിന്‍റെ ഏഴു ദിവസവും അവന്‍ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അര്‍പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓ‍രോ കോലാട്ടിന്‍ കുട്ടിയെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:24
കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റന്‍ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണയും വീതം അവന്‍ ഭോജനയാഗം അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 45:25
ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തില്‍ അവന്‍ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അര്‍പ്പിക്കേണം.(Add Ref)|(Add Notes)