📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 9 >>

യേഹെസ്കേൽ 9:1
അനന്തരം ഞാന്‍ കേള്‍ക്കെ അവന്‍ അത്യുച്ചത്തില്‍ വിളിച്ചു നഗരത്തിന്‍റെ സന്ദര്‍ശനങ്ങളെ അടുത്തു വരുമാറാക്കുവിന്‍ ; ഓ‍രോരുത്തനും നാശകരമായ ആയുധം കയ്യില്‍ എടുക്കട്ടെ എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:2
അപ്പോള്‍ ആറു പുരുഷന്മാര്‍ , ഓ‍രോരുത്തനും വെണ്മഴു കയ്യില്‍ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്‍റെ വഴിയായി വന്നു; അവരുടെ നടുവില്‍ ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്നു താമ്രയാഗപീഠത്തിന്‍റെ അരികെ നിന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:3
യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്‍നിന്നു ആലയത്തിന്‍റെ ഉമ്മരപ്പടിക്കല്‍ വന്നിരുന്നു; പിന്നെ അവന്‍ , ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:4
അവനോടു യഹോവ[46]: നീ നഗരത്തിന്‍റെ നടുവില്‍ , യെരൂശലേമിന്‍റെ നടുവില്‍കൂടി ചെന്നു, അതില്‍ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:5
മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍ : നിങ്ങള്‍ അവന്‍റെ പിന്നാലെ നഗരത്തില്‍കൂടി ചെന്നു വെട്ടുവിന്‍ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള്‍ കരുണ കാണിക്കയുമരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:6
വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍ ! എന്നാല്‍ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്‍റെ വിശുദ്ധമന്ദിരത്തില്‍ തന്നേ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്‍റെ മുമ്പില്‍ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില്‍ തുടങ്ങി.(Add Ref)|(Add Notes)
യേഹെസ്കേൽ 9:7
അവന്‍ അവരോടു: നിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍ ; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തില്‍ സംഹാരം നടത്തി.(Add Ref)|(Add Notes)
യേഹെസ്കേൽ 9:8
അവരെ കൊന്നുകളഞ്ഞശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേല്‍ നിന്‍റെ ക്രോധം പകരുന്നതിനാല്‍ യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:9
അതിന്നു അവന്‍ എന്നോടു: യിസ്രായേല്‍ഗൃഹത്തിന്‍റെയും യെഹൂദാഗൃഹത്തിന്‍റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ[46] ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ[46] കാണുന്നില്ല എന്നു അവര്‍ പറയുന്നുവല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 9:10
ഞാനോ എന്‍റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 9:11
ശണവസ്ത്രം ധരിച്ചു അരയില്‍ മഷിക്കുപ്പിയുമായുള്ള പുരുഷന്‍ : എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.(Add Ref)|(Add Notes)