യേഹെസ്കേൽ 24:1
ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 24:2
മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേല്‍രാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:3
നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതില്‍ വെള്ളം ഒഴിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 24:4
മാംസകഷണങ്ങള്‍ , തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള്‍ ഒക്കെയും തന്നേ എടുത്തു അതില്‍ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ടു അതിനെ നിറെക്കുക.(Add Ref)|(Add Notes)
യേഹെസ്കേൽ 24:5
ആട്ടിന്‍ കൂട്ടത്തില്‍നിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്‍റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്‍റെ അസ്ഥികള്‍ അതിന്നകത്തു കിടന്നു വേകട്ടെ.(Add Ref)|(Add Notes)
യേഹെസ്കേൽ 24:6
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല്‍ വീണിട്ടില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 24:7
അവള്‍ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 24:8
ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന്‍ , അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല്‍ തന്നേ നിര്‍ത്തിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:9
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാന്‍ വിറകുകൂമ്പാരം വലുതാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 24:10
വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍ വെന്തുപോകട്ടെ.(Add Ref)|(Add Notes)
യേഹെസ്കേൽ 24:11
അതിന്‍റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്‍റെ കറ അതില്‍ ഉരുകേണ്ടതിന്നും അതിന്‍റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല്‍ വെക്കുക.(Add Ref)|(Add Notes)
യേഹെസ്കേൽ 24:12
അവള്‍ അദ്ധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 24:13
നിന്‍റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 24:14
യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്‍റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:15
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 24:16
മനുഷ്യപുത്രാ, ഞാന്‍ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒരേ അടിയാല്‍ നിങ്കല്‍നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുംകയോ ചെയ്യരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:17
നീ മൌനമായി നെടുവീര്‍പ്പിട്ടുകൊള്‍ക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവര്‍ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:18
അങ്ങനെ ഞാന്‍ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്‍റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന്‍ പിറ്റെ രാവിലെ ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:19
അപ്പോള്‍ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്‍റെ അര്‍ത്ഥം എന്തു? ഞങ്ങള്‍ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 24:20
അതിന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 24:21
നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.(Add Ref)|(Add Notes)
യേഹെസ്കേൽ 24:22
ഞാന്‍ ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള്‍ അധരം മൂടാതെയും മറ്റുള്ളവര്‍ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 24:23
നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങള്‍ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളില്‍ തന്നേ ക്ഷയിച്ചു തമ്മില്‍ തമ്മില്‍ നോക്കി ഞരങ്ങും.(Add Ref)|(Add Notes)
യേഹെസ്കേൽ 24:24
ഇങ്ങനെ യെഹെസ്കേല്‍ നിങ്ങള്‍ക്കു ഒരടയാളം ആയിരിക്കും; അവന്‍ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 24:25
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍നിന്നു എടുത്തുകളയുന്ന നാളില്‍(Add Ref)|(Add Notes)
യേഹെസ്കേൽ 24:26
ആ നാളില്‍ തന്നേ, ചാടിപ്പോകുന്ന ഒരുത്തന്‍ നിന്‍റെ അടുക്കല്‍ വന്നു വസ്തുത നിന്നെ പറഞ്ഞു കേള്‍പ്പിക്കും;(Add Ref)|(Add Notes)
യേഹെസ്കേൽ 24:27
ചാടിപ്പോയവനോടു സംസാരിപ്പാന്‍ അന്നു നിന്‍റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്കും ഒരു അടയാളമായിരിക്കും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)