📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 38

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 38 >>

യേഹെസ്കേൽ 38:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 38:2
മനുഷ്യപുത്രാ, രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്‍റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;(Add Ref)|(Add Notes)
യേഹെസ്കേൽ 38:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 38:4
ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്‍റെ താടിയെല്ലില്‍ ചൂണ്ടല്‍ കൊളുത്തി നിന്നെയും നിന്‍റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും(Add Ref)|(Add Notes)
യേഹെസ്കേൽ 38:5
അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്‍സികള്‍ , കൂശ്യര്‍ , പൂത്യര്‍ , ഗോമെരും(Add Ref)|(Add Notes)
യേഹെസ്കേൽ 38:6
അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്‍റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:7
ഒരുങ്ങിക്കൊള്‍ക! നീയും നിന്‍റെ അടുക്കല്‍ കൂടിയിരിക്കുന്ന നിന്‍റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്‍വിന്‍ ! നീ അവര്‍ക്കും മേധാവി ആയിരിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 38:8
ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്‍നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്‍പര്‍വ്വതങ്ങളില്‍ തന്നേ, എന്നാല്‍ അവര്‍ ജാതികളുടെ ഇടയില്‍നിന്നു വന്നു എല്ലാവരും നിര്‍ഭയമായി വസിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:9
നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:10
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളില്‍ നിന്‍റെ ഹൃദയത്തില്‍ ചില ആലോചനകള്‍ തോന്നും;(Add Ref)|(Add Notes)
യേഹെസ്കേൽ 38:11
നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്‍ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരെയും ജാതികളുടെ ഇടയില്‍നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്‍റെ നേരെയും കൈ നീട്ടേണ്ടതിന്നും(Add Ref)|(Add Notes)
യേഹെസ്കേൽ 38:12
ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാന്‍ ചെല്ലും എന്നും നീ പറയും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:13
ശെബയും ദെദാനും തര്‍ശീശ് വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടു: നീ കൊള്ളയിടുവാനോ വന്നതു? കവര്‍ച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്‍റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:14
ആകയാല്‍ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേല്‍ നിര്‍ഭയമായി വസിക്കുന്ന അന്നാളില്‍ നീ അതു അറികയില്ലയോ?(Add Ref)|(Add Notes)
യേഹെസ്കേൽ 38:15
നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്‍റെ ദിക്കില്‍നിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:16
ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്‍റെ ജനമായ യിസ്രായേലിന്‍റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്കല്‍ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിന്നു ഞാന്‍ നിന്നെ എന്‍റെ ദേശത്തിന്‍റെ നേരെ വരുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:17
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?(Add Ref)|(Add Notes)
യേഹെസ്കേൽ 38:18
യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്‍റെ ക്രോധം എന്‍റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 38:19
അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 38:20
അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:21
ഞാന്‍ എന്‍റെ സകല പര്‍വ്വതങ്ങളോടും അവന്‍റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ഓ‍രോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരന്നു വിരോധമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:22
ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 38:23
ഇങ്ങനെ ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ[46] എന്നു അവര്‍ അറികയും ചെയ്യും.(Add Ref)|(Add Notes)