📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 40 >>

യേഹെസ്കേൽ 40:1
ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തഞ്ചാം ആണ്ടിന്‍റെ ആരംഭത്തിങ്കല്‍ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്‍റെ പതിനാലാം ആണ്ടില്‍ , അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്‍റെ മേല്‍ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
യേഹെസ്കേൽ 40:2
ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്‍റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:3
അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്‍റെ കയ്യില്‍ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതില്‍ക്കല്‍നിന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:4
ആ പുരുഷന്‍ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്‍ഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:5
എന്നാല്‍ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതില്‍ ഉണ്ടായിരുന്നു; ആ പുരുഷന്‍റെ കയ്യില്‍ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍ മതില്‍ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;(Add Ref)|(Add Notes)
യേഹെസ്കേൽ 40:6
പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കല്‍ ചെന്നു അതിന്‍റെ പതനങ്ങളില്‍ കയറി ഗോപുരത്തിന്‍റെ ഉമ്മരപ്പടി അളന്നു; അതിന്‍റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;(Add Ref)|(Add Notes)
യേഹെസ്കേൽ 40:7
ഓ‍രോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍ തമ്മില്‍ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്‍റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്‍റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:8
അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:9
അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്‍റെ കട്ടളക്കാലുകള്‍ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്‍റെ പൂമുഖം അകത്തോട്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:10
കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്‍ക്കു ഒരേ അളവും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:11
അവന്‍ ഗോപുരപ്രവേശനത്തിന്‍റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്‍റെ നീളം അളന്നു: പതിമൂന്നു മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 40:12
മാടങ്ങളുടെ മുമ്പില്‍ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓ‍രോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:13
അവന്‍ ഒരു മാടത്തിന്‍റെ മേല്പുരമുതല്‍ മറ്റേതിന്‍റെ മേല്പുരവരെ അളന്നു; വാതിലോടു വാതില്‍ ഇരുപത്തഞ്ചു മുഴമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:14
അവന്‍ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്‍റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:15
പ്രവേശനവാതിലിന്‍റെ മുന്‍ ഭാഗം തുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്‍റെ മുന്‍ ഭാഗംവരെ അമ്പുത മുഴമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:16
ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓ‍രോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:17
പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓ‍രോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കല്‍ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:18
കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തില്‍ ആയിരുന്നു; അതു താഴത്തെ കലളം.(Add Ref)|(Add Notes)
യേഹെസ്കേൽ 40:19
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്‍റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്‍റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:20
വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്‍റെ നീളവും വീതിയും അവന്‍ അളന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:21
അതിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:22
അതിന്‍റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല്‍ അതിലേക്കു കയറാം; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തുഭാഗത്തായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:23
അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതല്‍ മറ്റെ ഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 40:24
പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നേ അളന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:25
ആ ജാലകങ്ങള്‍ പോലെ ഇതിന്നും അതിന്‍റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:26
അതിലേക്കു കയറുവാന്‍ ഏഴു പതനം ഉണ്ടായിരുന്നു; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്‍റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:27
അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതല്‍ മറ്റെഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 40:28
പിന്നെ അവന്‍ തെക്കെ ഗോപുരത്തില്‍കൂടി എന്നെ അകത്തെ പ്രാകാരത്തില്‍ കൊണ്ടു ചെന്നു; അവന്‍ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:29
അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്‍റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:30
പൂമുഖങ്ങള്‍ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:31
അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിന്‍റെ നേരെ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേല്‍ ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:32
പിന്നെ അവന്‍ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:33
അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്‍റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 40:34
അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:35
പിന്നെ അവന്‍ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:36
അവന്‍ അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:37
അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേല്‍ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:38
അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്‍റെ പൂമുഖത്തില്‍കൂടി ആയിരുന്നു; അവിടെ അവര്‍ ഹോമയാഗം കഴുകും.(Add Ref)|(Add Notes)
യേഹെസ്കേൽ 40:39
ഗോപുരത്തിന്‍റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല്‍ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 40:40
ഗോപുരപ്രവേശനത്തിങ്കല്‍ കയറുമ്പോള്‍ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്‍റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:41
ഗോപുരത്തിന്‍റെ പാര്‍ശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല്‍ അവര്‍ യാഗങ്ങളെ അറുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 40:42
ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല്‍ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വേക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 40:43
അകത്തു ചുറ്റിലും നാലു വിരല്‍ നീളമുള്ള കൊളുത്തുകള്‍ തറെച്ചിരുന്നു; എന്നാല്‍ മേശകളുടെ മേല്‍ നിവേദിതമാംസം വേക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 40:44
അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:45
അവന്‍ എന്നോടു കല്പിച്ചതു: തെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:46
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളതു; ഇവര്‍ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ സാദോക്കിന്‍റെ പുത്രന്മാരാകുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:47
അവന്‍ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്‍റെ മുന്‍ വശത്തായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:48
പിന്നെ അവന്‍ എന്നെ ആലയത്തിന്‍റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്‍റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്‍റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 40:49
പൂമുഖത്തിന്‍റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)