📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 39 >>

യേഹെസ്കേൽ 39:1
നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:2
ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്നില്‍ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ വരുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:3
നിന്‍റെ ഇടങ്കയ്യില്‍നിന്നു ഞാന്‍ നിന്‍റെ വില്ലു തെറിപ്പിച്ചു വലങ്കയ്യില്‍നിന്നു നിന്‍റെ അമ്പു വീഴിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:4
നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേല്‍പര്‍വ്വതങ്ങളില്‍ വീഴും; ഞാന്‍ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:5
നീ വെളിന്‍ പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:6
മാഗോഗിലും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയക്കും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും(Add Ref)|(Add Notes)
യേഹെസ്കേൽ 39:7
ഇങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധനാമം എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:8
ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ഇതത്രേ ഞാന്‍ അരുളിച്ചെയ്ത ദിവസം.(Add Ref)|(Add Notes)
യേഹെസ്കേൽ 39:9
യിസ്രായേലിന്‍റെ പട്ടണങ്ങളില്‍ വസിക്കുന്നവര്‍ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവര്‍ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:10
പറമ്പില്‍നിന്നു വിറകു പെറുക്കുകയോ കാട്ടില്‍നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:11
അന്നു ഞാന്‍ ഗോഗിന്നു യിസ്രായേലില്‍ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കര്‍ക്കും അതു വഴിമുടക്കമായ്തീരും; അവിടെ അവര്‍ ഗോഗിനെയും അവന്‍റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവര്‍ അതിന്നു ഹാമോന്‍ -ഗോഗ് (ഗോഗ് പുരുഷാരത്തിന്‍റെ) താഴ്വര എന്നു പേ‍ര്‍ വിളിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:12
യിസ്രായേല്‍ഗൃഹം അവരെ അടക്കം ചെയ്തുതീര്‍ത്തു ദേശത്തെ വെടിപ്പാക്കുവാന്‍ ഏഴു മാസം വേണ്ടിവരും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:13
ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളില്‍ അതു അവര്‍ക്കും കീര്‍ത്തിയായിരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:14
ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതില്‍ ശേഷിച്ച ശവങ്ങളെ അടക്കുവാന്‍ ദേശത്തില്‍ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവര്‍ പരിശോധന കഴിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:15
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരില്‍ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാല്‍ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍ -ഗോഗ് താഴ്വരയില്‍ കൊണ്ടുപോയി അടക്കംചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:16
ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവര്‍ ദേശത്തെ വെടിപ്പാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:17
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതും: നിങ്ങള്‍ കൂടിവരുവിന്‍ ; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാന്‍ യിസ്രായേല്‍പര്‍വ്വതങ്ങളില്‍ ഒരു മഹായാഗമായി നിങ്ങള്‍ക്കു വേണ്ടി അറുപ്പാന്‍ പോകുന്ന എന്‍റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിന്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 39:18
നിങ്ങള്‍ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.(Add Ref)|(Add Notes)
യേഹെസ്കേൽ 39:19
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അറുത്തിരിക്കുന്ന എന്‍റെ യാഗത്തില്‍നിന്നു നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:20
ഇങ്ങനെ നിങ്ങള്‍ എന്‍റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:21
ഞാന്‍ എന്‍റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്‍റെ ന്യായവിധിയും ഞാന്‍ അവരുടെമേല്‍ വെച്ച എന്‍റെ കയ്യും സകല ജാതികളും കാണും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:22
അങ്ങനെ അന്നുമുതല്‍ മേലാല്‍ , ഞാന്‍ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേല്‍ഗൃഹം അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:23
യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്‍റെ മുഖം അവര്‍ക്കും മറെച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യില്‍ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:24
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ചു എന്‍റെ മുഖം അവര്‍ക്കും മറെച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 39:25
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ യാക്കോബിന്‍റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേല്‍ഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്‍റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:26
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍നിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളില്‍ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിച്ചശേഷം(Add Ref)|(Add Notes)
യേഹെസ്കേൽ 39:27
ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍ , തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്‍വ്വദ്രോഹങ്ങളും മറക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:28
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 39:29
ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്മേല്‍ എന്‍റെ ആത്മാവിനെ പകര്‍ന്നിരിക്കയാല്‍ ഇനി എന്‍റെ മുഖം അവര്‍ക്കും മറെക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)