📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 28 >>

യേഹെസ്കേൽ 28:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 28:2
മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെ: ഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:3
നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;(Add Ref)|(Add Notes)
യേഹെസ്കേൽ 28:4
നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്‍റെ ഭണ്ഡാരത്തില്‍ സംഗ്രഹിച്ചുവെച്ചു;(Add Ref)|(Add Notes)
യേഹെസ്കേൽ 28:5
നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല്‍ ധനം വര്‍ദ്ധിപ്പിച്ചു; നിന്‍റെ ഹൃദയം ധനംനിമിത്തം ഗര്‍വ്വിച്ചുമിരിക്കുന്നു--(Add Ref)|(Add Notes)
യേഹെസ്കേൽ 28:6
അതുകൊണ്ടു തന്നേ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യേഹെസ്കേൽ 28:7
നീ ദൈവഭാവം നടിക്കയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെ നേരെ വരുത്തും; അവര്‍ നിന്‍റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്‍റെ പ്രഭയെ അശുദ്ധമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:8
അവര്‍ നിന്നെ കുഴിയില്‍ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:9
നിന്നെ കുത്തിക്കൊല്ലുന്നവന്‍റെ കയ്യില്‍ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്‍റെ മുമ്പില്‍ , ഞാന്‍ ദൈവം എന്നു നീ പറയുമോ?(Add Ref)|(Add Notes)
യേഹെസ്കേൽ 28:10
അന്യജാതിക്കാരുടെ കയ്യാല്‍ നീ അഗ്രചര്‍മ്മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:11
യഹോയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 28:12
മനുഷ്യപുത്രാ, നീ സോര്‍ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്‍ണ്ണനും സൌന്ദര്യസമ്പൂര്‍ണ്ണനും തന്നേ.(Add Ref)|(Add Notes)
യേഹെസ്കേൽ 28:13
നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനില്‍ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളില്‍ നിന്നില്‍ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:14
നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:15
നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നഷ്കളങ്കനായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:16
നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പംനിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദേവപര്‍വ്വതത്തില്‍ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:17
നിന്‍റെ സൌന്ദര്യംനിമിത്തം നിന്‍റെ ഹൃദയം ഗര്‍വ്വിച്ചു, നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില്‍ ഇട്ടുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 28:18
നിന്‍റെ അകൃത്യബാഹുല്യംകൊണ്ടും നിന്‍റെ വ്യാപാരത്തിന്‍റെ നീതികേടുകൊണ്ടും നീ നിന്‍റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാന്‍ നിന്‍റെ നടുവില്‍നിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പില്‍ ഞാന്‍ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:19
ജാതികളില്‍ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:20
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 28:21
മനുഷ്യപുത്രാ, നീ സീദോന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 28:22
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നടുവില്‍ എന്നെത്തന്നേ മഹത്വീകരിക്കും; ഞാന്‍ അതില്‍ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:23
ഞാന്‍ അതില്‍ മഹാമാരിയും അതിന്‍റെ വീഥികളില്‍ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്‍റെ നേരെ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്‍റെ നടുവില്‍ വീഴും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:24
യിസ്രായേല്‍ഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്‍ക്കുംണ്ടാകയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:25
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേല്‍ഗൃഹത്തെ അവര്‍ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു ശേഖരിച്ചു. ജാതികള്‍ കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിക്കുമ്പോള്‍ , ഞാന്‍ എന്‍റെ ദാസനായ യാക്കോബിന്നു കൊടുത്ത ദേശത്തു അവര്‍ പാര്‍ക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 28:26
അവര്‍ അതില്‍ നിര്‍ഭയമായി വസിക്കും; അതെ, അവര്‍ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയമായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)