📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 48

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 48

യേഹെസ്കേൽ 48:1
എന്നാല്‍ ഗോത്രങ്ങളുടെ പേരുകള്‍ ആവിതു: വടക്കെ അറ്റംമുതല്‍ ഹെത്ളോന്‍ വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്‍റെ അതിരിങ്കലുള്ള ഹസര്‍ -ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്‍റെ പാര്‍ശ്വത്തില്‍ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്‍റെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:2
ദാന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്‍റെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:3
ആശേരിന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:4
നഫ്താലിയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:5
മനശ്ശെയുടെ അതിരിങ്കല്‍ കിഴക്കുഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്‍റെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:6
എഫ്രയീമിന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെഭാഗംവരെ രൂബേന്‍റെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:7
രൂബേന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:8
യെഹൂദയുടെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളില്‍ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള്‍ അര്‍പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്‍റെ നടുവില്‍ ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:9
നിങ്ങള്‍ യഹോവെക്കു അര്‍പ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:10
ഈ വിശുദ്ധവഴിപാടു പുരോഹിതന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്‍റെ നടുവില്‍ ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:11
അതു എന്‍റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്‍മക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്‍റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:12
അങ്ങനെ അതു അവര്‍ക്കും ലേവ്യരുടെ അതിരിങ്കല്‍ ദേശത്തിന്‍റെ വഴിപാടില്‍നിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:13
പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യര്‍ക്കും ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.(Add Ref)|(Add Notes)
യേഹെസ്കേൽ 48:14
അവര്‍ അതില്‍ ഒട്ടും വില്‍ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്‍റെ ആദ്യഫലമായ ഇതു അന്യര്‍ക്കും കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 48:15
എന്നാല്‍ ഇരുപത്തയ്യായിരംമുഴം വീതിയില്‍ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിന്‍ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്‍റെ നടുവിലും ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:16
അതിന്‍റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:17
നഗരത്തിന്നുള്ള വെളിന്‍ പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:18
എന്നാല്‍ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തില്‍ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്‍റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:19
യിസ്രായേലിന്‍റെ സര്‍വ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷിചെയ്യേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:20
വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങള്‍ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:21
ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്‍റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികള്‍ക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവില്‍ ആയിരിക്കേണം;(Add Ref)|(Add Notes)
യേഹെസ്കേൽ 48:22
പ്രഭുവിന്നുള്ളതിന്‍റെ നടുവില്‍ ലേവ്യര്‍ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്‍റെ അതിരിന്നും ഇടയില്‍ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:23
ശേഷമുള്ള ഗോത്രങ്ങള്‍ക്കോ: കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:24
ബെന്യാമീന്‍റെ അതിരിങ്കല്‍ കഴിക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:25
ശിമെയൊന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:26
യിസ്സാഖാരിന്‍റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:27
സെബൂലൂന്‍റെ അതിരിങ്കല്‍ കിഴക്കേഭാഗംമുതല്‍ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഓഹരി ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:28
ഗാദിന്‍റെ അതിരിങ്കല്‍ തെക്കോട്ടു തെക്കെ ഭാഗത്തു അതിര്‍ താമാര്‍മുതല്‍ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:29
നിങ്ങള്‍ ചീട്ടിട്ടു യിസ്രായേല്‍ഗോത്രങ്ങള്‍ക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഓഹരികള്‍ ഇവതന്നേ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:30
നഗരത്തിന്‍റെ പരിമാണമാവിതു: വടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.(Add Ref)|(Add Notes)
യേഹെസ്കേൽ 48:31
നഗരത്തിന്‍റെ ഗോപുരങ്ങള്‍ യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്‍റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:32
കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്‍റെ ഗോപുരം ഒന്നു; ബെന്യാമീന്‍റെ ഗോപുരം ഒന്നു; ദാന്‍റെ ഗോപുരം ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:33
തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്‍റെ ഗോപുരം ഒന്നു; യിസ്സാഖാരിന്‍റെ ഗോപുരം ഒന്നു; സെബൂലൂന്‍റെ ഗോപുരം ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:34
പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്‍റെ ഗോപുരം ഒന്നു; ആശേരിന്‍റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 48:35
അതിന്‍റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ[46] ശമ്മാ (യഹോവ[46] അവിടെ) എന്നു പേരാകും.(Add Ref)|(Add Notes)