📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 7 >>

യേഹെസ്കേൽ 7:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ : മനുഷ്യപുത്രാ,(Add Ref)|(Add Notes)
യേഹെസ്കേൽ 7:2
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു യിസ്രായേല്‍ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്‍റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 7:3
ഇപ്പോള്‍ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാന്‍ എന്‍റെ കോപം നിന്‍റെമേല്‍ അയച്ചു നിന്‍റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്‍റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരംചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:4
എന്‍റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്‍റെ മ്ളേച്ഛതകള്‍ നിന്‍റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:5
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനര്‍ത്ഥം ഒരു അനര്‍ത്ഥം ഇതാ, വരുന്നു!(Add Ref)|(Add Notes)
യേഹെസ്കേൽ 7:6
അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്‍റെ നേരെ ഉണര്‍ന്നുവരുന്നു! ഇതാ, അതു വരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 7:7
ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്‍റെ ആര്‍പ്പുവിളിയല്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 7:8
ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ പകര്‍ന്നു, എന്‍റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്‍റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്‍റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:9
എന്‍റെ കണ്ണു ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്‍റെ മ്ളേച്ഛതകള്‍ നിന്‍റെ നടുവില്‍ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:10
ഇതാ, നാള്‍ , ഇതാ, അതു വരുന്നു; നിന്‍റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 7:11
സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 7:12
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്‍റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.(Add Ref)|(Add Notes)
യേഹെസ്കേൽ 7:13
അവര്‍ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്‍റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 7:14
അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല്‍ എന്‍റെ ക്രോധം അതിന്‍റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല്‍ ആരും യുദ്ധത്തിന്നു പോകുന്നില്ല,(Add Ref)|(Add Notes)
യേഹെസ്കേൽ 7:15
പുറത്തു വാള്‍ , അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:16
എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഓ‍രോരുത്തനും താന്താന്‍റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:17
എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:18
അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:19
അവര്‍ തങ്ങളുടെ വെള്ളി വീഥികളില്‍ എറിഞ്ഞുകളയും; പൊന്നു അവര്‍ക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില്‍ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാല്‍ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്‍ക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 7:20
അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 7:21
ഞാന്‍ അതു അന്യന്മാരുടെ കയ്യില്‍ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കും കൊള്ളയായും കൊടുക്കും; അവര്‍ അതു അശുദ്ധമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:22
ഞന്‍ എന്‍റെ മുഖം അവരില്‍നിന്നു തിരിക്കും. അവര്‍ എന്‍റെ വിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:23
ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍ നീ ഒരു ചങ്ങല ഉണ്ടാക്കുക.(Add Ref)|(Add Notes)
യേഹെസ്കേൽ 7:24
ഞാന്‍ ജാതികളില്‍ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:25
നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാല്‍ അതു ഇല്ലാതെ ഇരിക്കും;(Add Ref)|(Add Notes)
യേഹെസ്കേൽ 7:26
അപകടത്തിന്മേല്‍ അപകടവും ശ്രുതിമേല്‍ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാല്‍ പുരോഹിതന്‍റെ പക്കല്‍നിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്‍നിന്നു ആലോചനയും പൊയ്പോകും.(Add Ref)|(Add Notes)
യേഹെസ്കേൽ 7:27
രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്‍റെ കൈകള്‍ വിറെക്കും; ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)