📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 33 >>

യേഹെസ്കേൽ 33:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 33:2
മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതു: ഞാന്‍ ഒരു ദേശത്തിന്‍റെ നേരെ വാള്‍ വരുത്തുമ്പോള്‍ , ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്‍നിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്‍ക്കാരനായി വെച്ചാല്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 33:3
ദേശത്തിന്‍റെ നേരെ വാള്‍ വരുന്നതു കണ്ടിട്ടു അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മ്മപ്പെടുത്തുമ്പോള്‍(Add Ref)|(Add Notes)
യേഹെസ്കേൽ 33:4
ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാല്‍ വാള്‍ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കില്‍ അവന്‍റെ രക്തം അവന്‍റെ തലമേല്‍ തന്നേ ഇരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:5
അവന്‍ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്‍റെ രക്തം അവന്‍റെമേല്‍ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കില്‍ അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:6
എന്നാല്‍ കാവല്‍ക്കാരന്‍ വാള്‍ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്നു അവരുടെ ഇടയില്‍നിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കില്‍ , ഇവന്‍ തന്‍റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്‍റെ രക്തം ഞാന്‍ കാവല്‍ക്കാരനോടു ചോദിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:7
അതുപോലെ മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്‍റെ വായില്‍നിന്നു വചനം കേട്ടു എന്‍റെ നാമത്തില്‍ അവരെ ഓര്‍മ്മപ്പെടുത്തേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 33:8
ഞാന്‍ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിവാന്‍ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാല്‍ ദുഷ്ടന്‍ തന്‍റെ അകൃത്യംനിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:9
എന്നാല്‍ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓര്‍മ്മപ്പെടുത്തീട്ടും അവന്‍ തന്‍റെ വഴി വിട്ടുതിരിയാഞ്ഞാല്‍, അവന്‍ തന്‍റെ അകൃത്യംനിമിത്തം മരിക്കും, നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:10
അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേല്‍ ഗൃഹത്തോടു പറയേണ്ടതു: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെ മേല്‍ ഇരിക്കുന്നു; അവയാല്‍ ഞങ്ങള്‍ ക്ഷയിച്ചുപോകുന്നു; ഞങ്ങള്‍ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ പറയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:11
എന്നാണ, ദുഷ്ടന്‍റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍ , തിരിവിന്‍ ; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.(Add Ref)|(Add Notes)
യേഹെസ്കേൽ 33:12
മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാന്‍ അതിക്രമം ചെയ്യുന്ന നാളില്‍ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിയുന്ന നാളില്‍ തന്‍റെ ദുഷ്ടതയാല്‍ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളില്‍ , അവന്നു തന്‍റെ നീതിയാല്‍ ജീവിപ്പാന്‍ കഴികയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 33:13
നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍ , അവന്‍ തന്‍റെ നീതിയില്‍ ആശ്രയിച്ചു അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കില്‍ , അവന്‍റെ നീതിപ്രവൃത്തികള്‍ ഒന്നും അവന്നു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതികേടുനിമിത്തം അവന്‍ മരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:14
എന്നാല്‍ ഞാന്‍ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോള്‍ അവന്‍ തന്‍റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കയും(Add Ref)|(Add Notes)
യേഹെസ്കേൽ 33:15
പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്‍റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താല്‍ അവന്‍ മരിക്കാതെ ജീവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:16
അവന്‍ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍ ജീവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:17
എന്നാല്‍ നിന്‍റെ സ്വജാതിക്കാര്‍ : കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:18
നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതിനാല്‍ തന്നേ മരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:19
എന്നാല്‍ ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതിനാല്‍ ജീവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:20
എന്നിട്ടും കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള്‍ പറയുന്നു; യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളില്‍ ഓ‍രോരുത്തനെയും അവനവന്‍റെ നടപ്പിന്നു തക്കവണ്ണം ന്യായംവിധിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:21
ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമില്‍നിന്നു ചാടിപ്പോയ ഒരുത്തന്‍ എന്‍റെ അടുക്കല്‍ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:22
ചാടിപ്പോയവന്‍ വരുന്നതിന്‍റെ തലെനാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്‍റെമേല്‍ വന്നു; രാവിലെ അവന്‍ എന്‍റെ അടുക്കല്‍ വരുമ്പോഴേക്കു യഹോവ[46] എന്‍റെ വായ് തുറന്നിരുന്നു; അങ്ങനെ എന്‍റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 33:23
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ : മനുഷ്യപുത്രാ,(Add Ref)|(Add Notes)
യേഹെസ്കേൽ 33:24
യിസ്രായേല്‍ദേശത്തിലെ ശൂന്യസ്ഥലങ്ങളില്‍ പാര്‍ക്കുന്നവര്‍ : അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങള്‍ക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:25
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 33:26
നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ? നിങ്ങള്‍ നിങ്ങളുടെ വാളില്‍ ആശ്രയിക്കയും മ്ളേച്ഛത പ്രവര്‍ത്തിക്കയും ഓ‍രോരുത്തനും തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ?(Add Ref)|(Add Notes)
യേഹെസ്കേൽ 33:27
നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളില്‍ പാര്‍ക്കുന്നവര്‍ വാള്‍കൊണ്ടു വീഴും; വെളിന്‍ പ്രദേശത്തുള്ളവരെ ഞാന്‍ മൃഗങ്ങള്‍ക്കു ഇരയായി കൊടുക്കും; ദുര്‍ഗ്ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:28
ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം നിന്നുപോകും; യിസ്രായേല്‍പര്‍വ്വതങ്ങള്‍ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:29
അവര്‍ ചെയ്ത സകല മ്ളേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:30
മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതില്‍ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മില്‍തമ്മിലും ഓ‍രോരുത്തന്‍ താന്താന്‍റെ സഹോദരനോടും പറയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:31
സംഘം കൂടിവരുന്നതുപോലെ അവര്‍ നിന്‍റെ അടുക്കല്‍വന്നു എന്‍റെ ജനമായിട്ടു നിന്‍റെ മുമ്പില്‍ ഇരുന്നു നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാല്‍ അവര്‍ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 33:32
നീ അവര്‍ക്കും മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്‍റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവര്‍ നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; ചെയ്യുന്നില്ലതാനും.(Add Ref)|(Add Notes)
യേഹെസ്കേൽ 33:33
എന്നാല്‍ അതു സംഭവിക്കുമ്പോള്‍ --ഇതാ, അതു വരുന്നു--അവര്‍ തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്നു അറിയും.(Add Ref)|(Add Notes)