📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 22 >>

യേഹെസ്കേൽ 22:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 22:2
മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാല്‍ നീ അതിന്‍റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 22:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ കാലം വരുവന്‍ തക്കവണ്ണം നിന്‍റെ നടുവില്‍ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!(Add Ref)|(Add Notes)
യേഹെസ്കേൽ 22:4
നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരത്തിയായ്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല്‍ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്‍റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്‍റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകലദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:5
നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ ദുഷ്കീര്‍ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:6
യിസ്രായേല്‍പ്രഭുക്കന്മാര്‍ ഓ‍രോരുത്തനും തന്നാല്‍ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില്‍ ഇരിക്കുന്നതു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:7
നിന്‍റെ മദ്ധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്‍റെ മദ്ധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചു അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:8
എന്‍റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:9
രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍ നിന്നില്‍ ഉണ്ടു; പൂജാഗിരികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ നിന്നില്‍ ഉണ്ടു; നിന്‍റെ നടുവില്‍ അവര്‍ ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:10
നിന്നില്‍ അവര്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്‍വെച്ചു അവര്‍ ഋതുമാലിന്യത്തില്‍ ഇരിക്കുന്നവളെ വഷളാക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:11
ഒരുത്തന്‍ തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്‍റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്‍റെ അപ്പന്‍റെ മകളായ സഹോദരിയെ വഷളാക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:12
രക്തംചൊരിയേണ്ടതിന്നു അവര്‍ നിന്നില്‍ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:13
നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്‍റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും:(Add Ref)|(Add Notes)
യേഹെസ്കേൽ 22:14
ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുംന്ന നാളില്‍ നീ ധൈര്യത്തോടെ നിലക്കുമോ? നിന്‍റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവൃത്തിക്കയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:15
ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചു നിന്‍റെ മലിനത നിങ്കല്‍നിന്നു നീക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:16
ജാതികള്‍ കാണ്‍കെ നീ നിന്നില്‍ത്തന്നേ മലിനയായ്തീരും; ഞാന്‍ യഹോവ[46] എന്നു നീ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:17
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 22:18
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം എനിക്കു കിട്ടുമായ്തീര്‍ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില്‍ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര്‍ വെള്ളിയുടെ കിട്ടമായ്തീര്‍ന്നിരിക്കുന്നു;(Add Ref)|(Add Notes)
യേഹെസ്കേൽ 22:19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എല്ലാവരും കിട്ടമായ്തീര്‍ന്നിരിക്കകൊണ്ടു ഞാന്‍ നിങ്ങളെ യെരൂശലേമിന്‍റെ നടുവില്‍ കൂട്ടും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:20
വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില്‍ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:21
ഞാന്‍ നിങ്ങളെ കൂട്ടി എന്‍റെ ക്രോധാഗ്നിയെ നിങ്ങളുടെ മേല്‍ ഊതും; അങ്ങനെ നിങ്ങള്‍ അതിന്‍റെ നടുവില്‍ ഉരുകിപ്പോകും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:22
ഉലയുടെ നടുവില്‍ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങള്‍ അതിന്‍റെ നടുവില്‍ ഉരുകിപ്പോകും; യഹോവയായ ഞാന്‍ എന്‍റെ ക്രോധം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:23
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 22:24
മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തില്‍ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:25
അതിന്‍റെ നടുവില്‍ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവര്‍ അതിന്‍റെ നടുവില്‍ വിധവമാരെ വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:26
അതിലെ പുരോഹിതന്മാര്‍ എന്‍റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്‍റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മില്‍ വേറുതിരിക്കുന്നില്ല; മലിനവും നിര്‍മ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്‍റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:27
അതിന്‍റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:28
അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ[46] അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്‍ക്കും കുമ്മായം തേക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:29
ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 22:30
ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍ കെട്ടി എന്‍റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.(Add Ref)|(Add Notes)
യേഹെസ്കേൽ 22:31
ആകയാല്‍ ഞാന്‍ എന്‍റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്‍റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ അവര്‍ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)