📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 4 >>

യേഹെസ്കേൽ 4:1
മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്‍റെ മുമ്പില്‍ വെച്ചു അതില്‍ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,(Add Ref)|(Add Notes)
യേഹെസ്കേൽ 4:2
അതിന്‍റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.(Add Ref)|(Add Notes)
യേഹെസ്കേൽ 4:3
പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്‍റെ മുഖം അതിന്‍റെനേരെ വെച്ചു, അതു നിരോധത്തില്‍ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേല്‍ഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;(Add Ref)|(Add Notes)
യേഹെസ്കേൽ 4:4
പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേല്‍ഗൃഹത്തിന്‍റെ അകൃത്യം അതിന്മേല്‍ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:5
ഞാന്‍ അവരുടെ അകൃത്യത്തിന്‍റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേല്‍ ഗൃഹത്തിന്‍റെ അകൃത്യം വഹിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:6
ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്‍റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാന്‍ നിനക്കു നിയമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 4:7
നീ യെരൂശലേമിന്‍റെ നിരോധത്തിന്നുനേരെ നിന്‍റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:8
നിന്‍റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാന്‍ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 4:9
നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:10
നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെല്‍ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:11
വെള്ളവും അളവുപ്രകാരം ഹീനില്‍ ആറില്‍ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:12
നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 4:13
ഇങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍ , ഞാന്‍ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 4:14
അതിന്നു ഞാന്‍ : അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്‍റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 4:15
അവന്‍ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാന്‍ നിനക്കു പശുവിന്‍ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്‍റെ അപ്പം ചുട്ടുകൊള്‍ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 4:16
മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കും മുട്ടിപ്പോകേണ്ടതിന്നും ഓ‍രോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും(Add Ref)|(Add Notes)
യേഹെസ്കേൽ 4:17
ഞാന്‍ യെരൂശലേമില്‍ അപ്പം എന്ന കോല്‍ ഒടിച്ചുകളയും; അവര്‍ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവര്‍ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവന്‍ എന്നോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)