📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 35

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 35 >>

യേഹെസ്കേൽ 35:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 35:2
മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 35:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീര്‍പര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:4
ഞാന്‍ നിന്‍റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാന്‍ യഹോവയെന്നു നീ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:5
നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 35:6
അതുകൊണ്ടു: എന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുംകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 35:7
അങ്ങനെ ഞാന്‍ സെയീര്‍പര്‍വ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതില്‍ നിന്നു ഛേദിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:8
ഞാന്‍ അതിന്‍റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്‍റെ കുന്നുകളിലും താഴ്വരകളിലും നിന്‍റെ സകലനദികളിലും വാളാല്‍ നിഹതന്മാരായവര്‍ വീഴും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:9
ഞാന്‍ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്‍റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെയിരിക്കും; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:10
യഹോവ[46] അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു(Add Ref)|(Add Notes)
യേഹെസ്കേൽ 35:11
എന്നാണ, നീ അവരോടു നിന്‍റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 35:12
യിസ്രായേല്‍പര്‍വ്വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:13
നിങ്ങള്‍ വായ്കൊണ്ടു എന്‍റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 35:14
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സര്‍വ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 35:15
യിസ്രായേല്‍ഗൃഹത്തിന്‍റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.(Add Ref)|(Add Notes)