📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 3 >>

യേഹെസ്കേൽ 3:1
അവന്‍ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുള്‍ തിന്നിട്ടു ചെന്നു യിസ്രായേല്‍ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:2
ഞാന്‍ വായ്തുറന്നു, അവന്‍ ആ ചുരുള്‍ എനിക്കു തിന്മാന്‍ തന്നു എന്നോടു:(Add Ref)|(Add Notes)
യേഹെസ്കേൽ 3:3
മനുഷ്യപുത്രാ, ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റില്‍ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ അതു തിന്നു; അതു വായില്‍ തേന്‍ പോലെ മധുരമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:4
പിന്നെ അവന്‍ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേല്‍ഗൃഹത്തിന്‍റെ അടുക്കല്‍ ചെന്നു എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 3:5
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല്‍ അല്ല, യിസ്രായേല്‍ഗൃഹത്തിന്‍റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;(Add Ref)|(Add Notes)
യേഹെസ്കേൽ 3:6
അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കല്‍ ഞാന്‍ നിന്നെ അയച്ചെങ്കില്‍ അവര്‍ നിന്‍റെ വാക്കു കേള്‍ക്കുമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:7
യിസ്രായേല്‍ഗൃഹമോ നിന്‍റെ വാക്കു കേള്‍ക്കയില്ല; എന്‍റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലല്ലോ; യിസ്രായേല്‍ഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.(Add Ref)|(Add Notes)
യേഹെസ്കേൽ 3:8
എന്നാല്‍ ഞാന്‍ നിന്‍റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്‍റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:9
ഞാന്‍ നിന്‍റെ നെറ്റി തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര്‍ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:10
അവന്‍ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തില്‍ കൈക്കൊള്‍ക.(Add Ref)|(Add Notes)
യേഹെസ്കേൽ 3:11
നീ നിന്‍റെ ജനത്തിന്‍ പുത്രന്മാരായ പ്രവാസികളുടെ അടുക്കല്‍ ചെന്നു, അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.(Add Ref)|(Add Notes)
യേഹെസ്കേൽ 3:12
അപ്പോള്‍ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്‍റെ പിറകില്‍ കേട്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:13
ജീവികളുടെ ചിറകു തമ്മില്‍ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാന്‍ കേട്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:14
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്‍റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്‍റെ മേല്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:15
അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേല്‍ - ആബീബിലെ പ്രവാസികളുടെ അടുക്കല്‍ , അവര്‍ പാര്‍ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:16
ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 3:17
മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്‍റെ വായില്‍നിന്നു വചനം കേട്ടു എന്‍റെ നാമത്തില്‍ അവരെ പ്രബോധിപ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 3:18
ഞാന്‍ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ നീ അവനെ ഓര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവന്‍ തന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിടുവാന്‍ അവനെ ഓര്‍പ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്‍ , ദുഷ്ടന്‍ തന്‍റെ അകൃത്യത്തില്‍ മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 3:19
എന്നാല്‍ നീ ദുഷ്ടനെ ഓര്‍പ്പിച്ചിട്ടും അവന്‍ തന്‍റെ ദുഷ്ടതയും ദുര്‍മ്മാര്‍ഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില്‍ അവന്‍ തന്‍റെ അകൃത്യത്തില്‍ മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:20
അഥവാ, നീതിമാന്‍ തന്‍റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ടു ഞാന്‍ അവന്‍റെ മുമ്പില്‍ ഇടര്‍ച്ച വെക്കുന്നുവെങ്കില്‍ അവന്‍ മരിക്കും; നീ അവനെ ഓര്‍പ്പിക്കായ്കകൊണ്ടു അവന്‍ തന്‍റെ പാപത്തില്‍ മരിക്കും; അവന്‍ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 3:21
എന്നാല്‍ നീതിമാന്‍ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓര്‍പ്പിച്ചിട്ടു അവന്‍ പാപം ചെയ്യാതെ ഇരുന്നാല്‍ , അവന്‍ പ്രബോധനം കൈക്കൊണ്ടിരിക്കയാല്‍ അവന്‍ ജീവിക്കും; നീയും നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:22
യഹോവയുടെ കൈ അവിടെ പിന്നെയും എന്‍റെമേല്‍ വന്നു; അവന്‍ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:23
അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.(Add Ref)|(Add Notes)
യേഹെസ്കേൽ 3:24
അപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്‍റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 3:25
എന്നാല്‍ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയില്‍ പെരുമാറുവാന്‍ കഴിയാതവണ്ണം അവര്‍ നിന്നെ കയറുകൊണ്ടു കെട്ടും.(Add Ref)|(Add Notes)
യേഹെസ്കേൽ 3:26
നീ ഊമനായി അവര്‍ക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നാവിനെ നിന്‍റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 3:27
ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്‍റെ വായി തുറക്കും; നീ അവരോടു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.(Add Ref)|(Add Notes)