📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 21 >>

യേഹെസ്കേൽ 21:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 21:2
മനുഷ്യപുത്രാ, നിന്‍റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേല്‍ദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേല്‍ദേശത്തോടു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 21:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരെ പുറപ്പെട്ടു എന്‍റെ വാള്‍ ഉറയില്‍നിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നില്‍നിന്നു ഛേദിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:4
ഞാന്‍ നീതിമാനെയും ദുഷ്ടനെയും നിന്നില്‍നിന്നു ഛേദിച്ചുകളവാന്‍ പോകുന്നതുകൊണ്ടു, തെക്കുമുതല്‍ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്‍റെ വാള്‍ ഉറയില്‍നിന്നു പുറപ്പെടും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:5
യഹോവയായ ഞാന്‍ എന്‍റെ വാള്‍ ഉറയില്‍നിന്നു ഊരിയെന്നു സകലജഡവും അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:6
അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്‍റെ നടു ഒടികെ നെടുവീര്‍പ്പിടുക; അവര്‍ കാണ്‍കെ കഠിനമായി നെടുവീര്‍പ്പിടുക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:7
എന്തിന്നു നെടുവീര്‍പ്പിടുന്നു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ ഉത്തരം പറയേണ്ടതു: ഒരു വര്‍ത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോള്‍ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:8
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 21:9
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാള്‍ ;ഒരു വാള്‍ ; അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:10
കുല നടത്തുവാന്‍ അതിന്നു മൂര്‍ച്ചകൂട്ടിയിരിക്കുന്നു; മിന്നുവാന്‍ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കില്‍ നമുക്കു സന്തോഷിക്കാമോ? അതു എന്‍റെ മകന്‍റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:11
ഉപയോഗിപ്പാന്‍ തക്കവണ്ണം അവന്‍ അതു മിനുക്കുവാന്‍ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്‍റെ കയ്യില്‍ കൊടുപ്പാന്‍ ഈ വാള്‍ മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:12
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവര്‍ എന്‍റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാല്‍ നീ തുടയില്‍ അടിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:13
അതൊരു പരീക്ഷയല്ലോ; എന്നാല്‍ നിരസിക്കുന്ന ചെങ്കോല്‍ തന്നേ ഇല്ലാതെപോയാല്‍ എന്തു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:14
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍ ,നിഹതന്മാരുടെ വാള്‍ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്‍റെ വലിയ വാള്‍ അവരെ ചുറ്റുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:15
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരില്‍ പട്ടുപോയവര്‍ പെരുകേണ്ടതിന്നും ഞാന്‍ വാളിന്‍ മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നല്‍പോലെയിരിക്കുന്നു; അതു കുലെക്കായി കൂര്‍പ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:16
പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്‍റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:17
ഞാനും കൈ കൊട്ടി, എന്‍റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:18
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 21:19
മനുഷ്യപുത്രാ, ബാബേല്‍ രാജാവിന്‍റെ വാള്‍ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കല്‍ നാട്ടുക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:20
അങ്ങനെ വാള്‍ അമ്മോന്യരുടെ രബ്ബയിലും യെഹൂദയില്‍ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:21
ബാബേല്‍രാജാവു ഇരുവഴിത്തലെക്കല്‍ , വഴിത്തിരിവിങ്കല്‍ തന്നേ, പ്രശ്നം നോക്കുവാന്‍ നില്ക്കുന്നു; അവന്‍ തന്‍റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരള്‍ നോക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:22
യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വന്‍ കുലെക്കായി വായ്പിളര്‍ന്നു ആര്‍പ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്‍റെ വലങ്കയ്യില്‍ വന്നിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:23
എന്നാല്‍ അതു അവര്‍ക്കും വ്യാജലക്ഷണമായി തോന്നുന്നു; അവര്‍ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാല്‍ അവര്‍ പിടിക്കപ്പെടേണ്ടതിന്നു അവര്‍ അകൃത്യം ഓര്‍പ്പിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:24
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങള്‍ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങള്‍ വെളിപ്പെട്ടുവരുന്നതിനാല്‍ നിങ്ങള്‍ നിങ്ങളുടെ അകൃത്യം ഓര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓര്‍ത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാല്‍ പിടിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:25
നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്‍റെ കാലത്തു നിന്‍റെ നാള്‍ വന്നിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 21:26
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാന്‍ താണതിനെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:27
ഞാന്‍ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവന്‍ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാന്‍ അതു കൊടുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:28
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യേഹെസ്കേൽ 21:29
അന്ത്യാകൃത്യത്തിന്‍റെ കാലത്തു, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തില്‍ വെക്കേണ്ടതിന്നു അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷ്ക്കുലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍ , ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നല്‍പോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.(Add Ref)|(Add Notes)
യേഹെസ്കേൽ 21:30
അതിനെ ഉറയില്‍ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്‍റെ ജന്മദേശത്തു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും,(Add Ref)|(Add Notes)
യേഹെസ്കേൽ 21:31
ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ പകര്‍ന്നു എന്‍റെ കോപാഗ്നി നിന്‍റെമേല്‍ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യില്‍ നിന്നെ ഏല്പിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 21:32
നീ തീക്കിരയായ്തീരും; നിന്‍റെ രക്തം നിന്‍റെ ദേശത്തിന്‍റെ നടുവില്‍ ഇരിക്കും; നിന്നെ ഇനി ആരും ഓര്‍ക്കയില്ല; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)