📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 2 >>

യേഹെസ്കേൽ 2:1
അവന്‍ എന്നോടു: മനുഷ്യപുത്രാ, നിവിര്‍ന്നുനില്‍ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 2:2
അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവിര്‍ന്നുനിലക്കുമാറാക്കി; അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 2:3
അവന്‍ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഞാന്‍ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 2:4
മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയക്കുന്നതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 2:5
കേട്ടാലും കേള്‍ക്കാഞ്ഞാലും--അവര്‍ മത്സരഗൃഹമല്ലോ--തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്നു അവര്‍ അറിയേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 2:6
നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്‍റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയില്‍ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുതു; അവര്‍ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 2:7
അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 2:8
നീയോ, മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്നതു കേള്‍ക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാന്‍ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.(Add Ref)|(Add Notes)
യേഹെസ്കേൽ 2:9
ഞാന്‍ നോക്കിയപ്പോള്‍ : ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതില്‍ ഒരു പുസ്തകച്ചുരുള്‍ ഇരിക്കുന്നതും കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 2:10
അവന്‍ അതിനെ എന്‍റെ മുമ്പില്‍ വിടര്‍ത്തി: അതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു.(Add Ref)|(Add Notes)