📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 25 >>

യേഹെസ്കേൽ 25:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 25:2
മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 25:3
യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു(Add Ref)|(Add Notes)
യേഹെസ്കേൽ 25:4
ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്‍റെ ഫലം തിന്നുകയും നിന്‍റെ പാല്‍ കുടിക്കയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:5
ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:6
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,(Add Ref)|(Add Notes)
യേഹെസ്കേൽ 25:7
ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ[46] എന്നു നീ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:8
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,(Add Ref)|(Add Notes)
യേഹെസ്കേൽ 25:9
ഞാന്‍ മോവാബിന്‍റെ പാര്‍ശ്വത്തെ അതിന്‍റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്‍റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍ - മെയോന്‍ , കീര്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു(Add Ref)|(Add Notes)
യേഹെസ്കേൽ 25:10
അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഓര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:11
ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:12
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 25:13
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:14
ഞാന്‍ എന്‍റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്‍റെ കോപത്തിന്നും എന്‍റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്‍റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 25:15
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു(Add Ref)|(Add Notes)
യേഹെസ്കേൽ 25:16
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 25:17
ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍ , ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)