📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 19 >>

യേഹെസ്കേൽ 19:1
നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 19:2
നിന്‍റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.(Add Ref)|(Add Notes)
യേഹെസ്കേൽ 19:3
അവള്‍ തന്‍റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:4
ജാതികള്‍ അവന്‍റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.(Add Ref)|(Add Notes)
യേഹെസ്കേൽ 19:5
എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്‍റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 19:6
അവനും സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:7
അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്‍റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.(Add Ref)|(Add Notes)
യേഹെസ്കേൽ 19:8
അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നു അവന്‍റെ നേരെ വന്നു അവന്‍റെ മേല്‍ വല വീശി അവന്‍ അവരുടെ കുഴിയില്‍ അകപ്പെട്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:9
അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്‍റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.(Add Ref)|(Add Notes)
യേഹെസ്കേൽ 19:10
നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തില്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:11
അതില്‍ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:12
എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്‍റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:13
ഇപ്പോള്‍ അതിനെ മരുഭൂമിയില്‍ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 19:14
അതിന്‍റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നു തീ പുറപ്പെട്ടു അതിന്‍റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ തക്കബലമുള്ള കോല്‍ അതില്‍നിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.(Add Ref)|(Add Notes)