📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 29

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 29 >>

യേഹെസ്കേൽ 29:1
പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 29:2
മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്‍റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 29:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവില്‍ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 29:4
ഞാന്‍ നിന്‍റെ ചെകിളയില്‍ ചൂണ്ടല്‍ കൊളുത്തി നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലില്‍ പറ്റുമാറാക്കി നിന്നെ നിന്‍റെ നദികളുടെ നടുവില്‍നിന്നു വലിച്ചുകയറ്റും; നിന്‍റെ നദികളിലെ മത്സ്യം ഒക്കെയും നിന്‍റെ ചെതുമ്പലില്‍ പറ്റിയിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:5
ഞാന്‍ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയില്‍ എറിഞ്ഞുകളയും; നീ വെളിന്‍ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന്‍ നിന്നെ കാട്ടുമൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും ഇരയായി കൊടുക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:6
മിസ്രയീംനിവാസികള്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന്‍ യഹോവ[46] എന്നു അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:7
അവര്‍ നിന്നെ കയ്യില്‍ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോള്‍ ഒക്കെയും കീറിക്കളഞ്ഞു; അവര്‍ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 29:8
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരെ വാള്‍ വരുത്തി നിങ്കല്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:9
മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന്‍ പറഞ്ഞുവല്ലോ.(Add Ref)|(Add Notes)
യേഹെസ്കേൽ 29:10
അതുകൊണ്ടു ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല്‍ കൂശിന്‍റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:11
മനുഷ്യന്‍റെ കാല്‍ അതില്‍കൂടി കടന്നുപോകയില്ല; മൃഗത്തിന്‍റെ കാല്‍ അതില്‍ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതില്‍ നിവാസികള്‍ ഇല്ലാതെയിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:12
ഞാന്‍ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തില്‍ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:13
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാന്‍ മിസ്രയീമ്യരെ അവര്‍ ചിന്നിപ്പോയിരിക്കുന്ന ജാതികളില്‍നിന്നു ശേഖരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:14
ഞാന്‍ മിസ്രയീമിന്‍റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍ ഒരു ഹീനരാജ്യമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:15
അതു രാജ്യങ്ങളില്‍വെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേല്‍ വാഴാതവണ്ണം ഞാന്‍ അവരെ കുറെച്ചുകളയും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:16
യിസ്രായേല്‍ഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്‍ , അതു ഇനി അവരുടെ അകൃത്യം ഓര്‍പ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:17
ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 29:18
മനുഷ്യപുത്രാ, ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ സോരിന്‍റെ നേരെ തന്‍റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്‍റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 29:19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാന്‍ മിസ്രയീംദേശത്തെ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവന്‍ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യും; അതു അവന്‍റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 29:20
ഞാന്‍ അവന്നു മിസ്രയീംദേശത്തെ അവന്‍ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവര്‍ എനിക്കായിട്ടല്ലോ പ്രവര്‍ത്തിച്ചതു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 29:21
അന്നാളില്‍ ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവില്‍ നിനക്കു തുറന്ന വായ് നലകും; ഞാന്‍ യഹോവ[46] എന്നു അവര്‍ അറിയും.(Add Ref)|(Add Notes)