യേഹെസ്കേൽ 44:1
അനന്തരം അവന്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാല്‍ അതു അടെച്ചിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:2
അപ്പോള്‍ യഹോവ[46] എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്‍കൂടി കടക്കരുതു; യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അതില്‍കൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:3
പ്രഭുവോ അവന്‍ പ്രഭുവായിരിക്കയാല്‍ യഹോവയുടെ സന്നിധിയില്‍ ഭോജനം കഴിപ്പാന്‍ അവിടെ ഇരിക്കേണം; അവന്‍ ആ ഗോപുരത്തിന്‍റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതില്‍കൂടി പുറത്തു പോകയും വേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:4
പിന്നെ അവന്‍ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്‍റെ മുമ്പില്‍ കൊണ്ടുചെന്നു; ഞാന്‍ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:5
അപ്പോള്‍ യഹോവ[46] എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്‍റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേള്‍ക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തില്‍നിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊള്‍ക.(Add Ref)|(Add Notes)
യേഹെസ്കേൽ 44:6
യിസ്രായേല്‍ഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ സകല മ്ളേച്ഛതകളും മതിയാക്കുവിന്‍ .(Add Ref)|(Add Notes)
യേഹെസ്കേൽ 44:7
നിങ്ങള്‍ എന്‍റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്‍റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മികളായ അന്യജാതിക്കാരെ എന്‍റെ വിശുദ്ധമന്ദിരത്തില്‍ ഇരിപ്പാന്‍ കൊണ്ടുവന്നതിനാല്‍ നിങ്ങളുടെ സകല മ്ളേച്ഛതകള്‍ക്കും പുറമെ നിങ്ങള്‍ എന്‍റെ നിയമവും ലംഘിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:8
നിങ്ങള്‍ എന്‍റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്‍റെ വിശുദ്ധമന്ദിരത്തില്‍ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:9
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍മക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്‍റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:10
യിസ്രായേല്‍ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:11
അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തില്‍ ആലയത്തിന്‍റെ പടിവാതില്‍ക്കല്‍ എല്ലാം ശുശ്രൂഷകന്മാരായി കാവല്‍നിന്നു ആലയത്തില്‍ ശുശ്രൂഷ ചെയ്യേണം; അവര്‍ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവര്‍ക്കും ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പില്‍ നില്‍ക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:12
അവര്‍ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേല്‍ഗൃഹത്തിന്നു അകൃത്യഹേതുവായ്തീര്‍ന്നതുകൊണ്ടു ഞാന്‍ അവര്‍ക്കും വിരോധമായി കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു; അവര്‍ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:13
അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്‍റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:14
എന്നാല്‍ ആലയത്തിന്‍റെ എല്ലാ വേലെക്കും അതില്‍ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാന്‍ അവരെ അതില്‍ കാര്യവിചാരകന്മാരാക്കി വെക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 44:15
യിസ്രായേല്‍മക്കള്‍ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്‍റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാര്‍ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അര്‍പ്പിക്കേണ്ടതിന്നു എന്‍റെ മുമ്പാകെ നില്‍ക്കയും വേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:16
അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തില്‍ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്‍റെ മേശയുടെ അടുക്കല്‍ വരികയും എന്‍റെ കാര്യവിചാരണ നടത്തുകയും വേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:17
എന്നാല്‍ അകത്തെ പ്രാകാരത്തിന്‍റെ വാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്‍റെ വാതില്‍ക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോള്‍ ആട്ടിന്‍ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:18
അവരുടെ തലയില്‍ ശണംകൊണ്ടുള്ള തലപ്പാവും അരയില്‍ ശണംകൊണ്ടുള്ള കാലക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്ന യാതൊന്നും അവര്‍ ധരിക്കരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:19
അവര്‍ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തില്‍ ജനത്തിന്‍റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോള്‍ തങ്ങളുടെ വസ്ത്രത്താല്‍ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങള്‍ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളില്‍ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:20
അവര്‍ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:21
യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തില്‍ കടക്കരുതു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:22
വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവര്‍ യിസ്രായേല്‍ഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:23
അവര്‍ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്‍റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിര്‍മ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:24
വ്യവഹാരത്തില്‍ അവര്‍ ന്യായം വിധിപ്പാന്‍ നില്‍ക്കേണം; എന്‍റെ വിധികളെ അനുസരിച്ചു അവര്‍ ന്യായം വിധിക്കേണം; അവര്‍ ഉത്സവങ്ങളിലൊക്കെയും എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:25
അവര്‍ മരിച്ച ആളുടെ അടുക്കല്‍ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പന്‍ , അമ്മ, മകന്‍ , മകള്‍ , സഹോദരന്‍ , ഭര്‍ത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുംവേണ്ടി അശുദ്ധരാകാം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:26
അവന്‍റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:27
വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷചെയ്യേണ്ടതിന്നു അവന്‍ അകത്തെ പ്രാകാരത്തില്‍ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തില്‍ അവന്‍ പാപയാഗം അര്‍പ്പിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:28
അവരുടെ അവകാശമോ, ഞാന്‍ തന്നേ അവരുടെ അവകാശം; നിങ്ങള്‍ അവര്‍ക്കും യിസ്രായേലില്‍ സ്വത്തു ഒന്നും കൊടുക്കരുതു; ഞാന്‍ തന്നേ അവരുടെ സ്വത്താകുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 44:29
അവര്‍ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലില്‍ നിവേദിതമായതൊക്കെയും അവര്‍ക്കുംള്ളതായിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:30
സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം; നിന്‍റെ വീട്ടിന്മേല്‍ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്‍റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 44:31
താനേ ചത്തതും പഠിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതന്‍ തിന്നരുതു.(Add Ref)|(Add Notes)