📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 46

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 46 >>

യേഹെസ്കേൽ 46:1
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:2
എന്നാല്‍ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്‍റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്‍റെ മുറിച്ചുവരിന്നരികെ നില്‍ക്കേണം; പുരോഹിതന്‍ അവന്‍റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍ അവന്‍ ഗോപുരത്തിന്‍റെ ഉമ്മരപ്പടിക്കല്‍ നമസ്കരിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണം: എന്നാല്‍ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:3
ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കല്‍ യഹോവയുടെ സന്നിധിയില്‍ നമസ്കരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:4
പ്രഭു ശബ്ബത്തുനാളില്‍ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:5
ഭോജനയാഗമായി അവന്‍ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്‍റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:6
അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അര്‍പ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:7
ഭോജനയാഗമായി അവന്‍ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്‍റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:8
പ്രഭു വരുമ്പോള്‍ അവന്‍ ഗോപുരത്തിന്‍റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:9
എന്നാല്‍ ദേശത്തെ ജനം ഉത്സവങ്ങളില്‍ യഹോവയുടെ സന്നിധിയില്‍ വരുമ്പോള്‍ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന്‍ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്‍കൂടി പുറത്തേക്കു പോകേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:10
അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:11
വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്‍റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീന്‍ എണ്ണയും വീതം ആയിരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:12
എന്നാല്‍ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവേക്കു അര്‍പ്പിക്കുമ്പോള്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവന്‍ ശബ്ബത്തുനാളില്‍ ചെയ്യുന്നതുപോലെ തന്‍റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണം; അവന്‍ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:13
ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അര്‍പ്പിക്കേണം; രാവിലെതോറും അതിനെ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:14
അതിന്‍റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയില്‍ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനില്‍ മൂന്നിലൊന്നു എണ്ണയും അര്‍പ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:15
ഇങ്ങനെ അവര്‍ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:16
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്‍റെ പുത്രന്മാരില്‍ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു അവന്‍റെ അവകാശമായി അവന്‍റെ പുത്രന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:17
എന്നാല്‍ അവന്‍ തന്‍റെ ദാസന്മാരില്‍ ഒരുത്തന്നു തന്‍റെ അവകാശത്തില്‍നിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില്‍ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്‍റെ അവകാശം അവന്‍റെ പുത്രന്മാര്‍ക്കും തന്നേ ഇരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:18
പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്‍റെ ജനത്തില്‍ ഓ‍രോരുത്തനും താന്താന്‍റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തില്‍നിന്നു തന്നേ തന്‍റെ പുത്രന്മാര്‍ക്കും അവകാശം കൊടുക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 46:19
പിന്നെ അവന്‍ ഗോപുരത്തിന്‍റെ പാര്‍ശ്വത്തിലുള്ള പ്രവേശനത്തില്‍കൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞന്‍ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 46:20
അവന്‍ എന്നോടു: പുരോഹിതന്മാര്‍ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവര്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാന്‍ തന്നേ എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 46:21
പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്‍റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്‍റെ ഓ‍രോ മൂലയിലും ഓ‍രോ മുറ്റം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 46:22
പ്രാകാരത്തിന്‍റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങള്‍ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 46:23
അവേക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കല്‍നിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 46:24
അവന്‍ എന്നോടു: ഇവ ആലയത്തിന്‍റെ ശുശ്രൂഷകന്മാര്‍ ജനത്തിന്‍റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)