📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 47

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 47 >>

യേഹെസ്കേൽ 47:1
അവന്‍ എന്നെ ആലയത്തിന്‍റെ പ്രവേശനത്തിങ്കല്‍ മടക്കിക്കൊണ്ടുവന്നപ്പോള്‍ ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ കണ്ടു. ആലയത്തിന്‍റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്‍റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.(Add Ref)|(Add Notes)
യേഹെസ്കേൽ 47:2
അവന്‍ വടക്കോട്ടുള്ള ഗോപുരത്തില്‍കൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍കൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 47:3
ആ പുരുഷന്‍ കയ്യില്‍ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.(Add Ref)|(Add Notes)
യേഹെസ്കേൽ 47:4
അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.(Add Ref)|(Add Notes)
യേഹെസ്കേൽ 47:5
അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 47:6
അവന്‍ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 47:7
ഞാന്‍ മടങ്ങിച്ചെന്നപ്പോള്‍ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.(Add Ref)|(Add Notes)
യേഹെസ്കേൽ 47:8
അപ്പോള്‍ അവന്‍ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില്‍ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില്‍ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:9
എന്നാല്‍ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടു സകലവും ജീവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:10
അതിന്‍റെ കരയില്‍ ഏന്‍ -ഗതി മുതല്‍ ഏന്‍ -എഗ്ളയീംവരെ മീന്‍ പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:11
എന്നാല്‍ അതിന്‍റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:12
നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:13
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ദേശത്തെ യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍വിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:14
നിങ്ങളുടെ പിതാക്കന്മാര്‍ക്കും നലകുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്കു അവകാശമായി വരും.(Add Ref)|(Add Notes)
യേഹെസ്കേൽ 47:15
ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതല്‍ ഹെത്ളോന്‍ വഴിയായി(Add Ref)|(Add Notes)
യേഹെസ്കേൽ 47:16
സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്‍റെ അതിരിന്നും ഹമാത്തിന്‍റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്‍റെ അതിരിങ്കലുള്ള നടുഹാസേരും(Add Ref)|(Add Notes)
യേഹെസ്കേൽ 47:17
ഇങ്ങനെ അതിര്‍ സമുദ്രംമുതല്‍ ദമ്മേശെക്കിന്‍റെ അതിരിങ്കലും ഹസര്‍ ‍-ഏനാന്‍ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്‍റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:18
കിഴക്കു ഭാഗമോ ഹൌറാന്‍ , ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേല്‍ദേശത്തിന്നും ഇടയില്‍ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കെ അതിര്‍ മുതല്‍ കിഴക്കെ കടല്‍വരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കെഭാഗം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:19
തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതല്‍ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:20
പടിഞ്ഞാറുഭാഗമോ: തെക്കെ അതിര്‍മുതല്‍ ഹമാത്തിലേക്കുള്ള തിരിവിന്‍റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:21
ഇങ്ങനെ നിങ്ങള്‍ ഈ ദേശത്തെ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:22
നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്നവരായി നിങ്ങളുടെ ഇടയില്‍ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍ നിങ്ങള്‍ക്കു യിസ്രായേല്‍മക്കളുടെ ഇടയില്‍ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കും യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവകാശം ലഭിക്കേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 47:23
പരദേശി വന്നു പാര്‍ക്കുന്ന ഗോത്രത്തില്‍ തന്നേ നിങ്ങള്‍ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)