📚 എല്ലാ പുസ്തകങ്ങളും

📖 യേഹെസ്കേൽ : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യേഹെസ്കേൽ : അധ്യായം 20 >>

യേഹെസ്കേൽ 20:1
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്നു എന്‍റെ മുമ്പില്‍ ഇരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:2
അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 20:3
മനുഷ്യപുത്രാ, നീ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നോടു അരുളപ്പാടു ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാല്‍, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു എന്നു അവരോടു പറയേണം.(Add Ref)|(Add Notes)
യേഹെസ്കേൽ 20:4
മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ളേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 20:5
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്‍റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവര്‍ക്കും വെളിപ്പെടുത്തിയ നാളില്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയര്‍ത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:6
ഞാന്‍ അവരെ മിസ്രയീം ദേശത്തുനിന്നു പുറപ്പെ"ടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുംവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളില്‍ കൈ ഉയര്‍ത്തി സത്യംചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:7
അവരോടു: നിങ്ങള്‍ ഓ‍രോരുത്തനും താന്താന്‍റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍ ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ[46] എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:8
അവരോ എന്നോടു മത്സരിച്ചു, എന്‍റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്‍റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ : മിസ്രയീംദേശത്തിന്‍റെ നടുവില്‍വെച്ചു എന്‍റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്‍റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:9
എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്‍റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:10
അങ്ങനെ ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:11
ഞാന്‍ എന്‍റെ ചട്ടങ്ങളെ അവര്‍ക്കും കൊടുത്തു, എന്‍റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:12
ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ[46] എന്നു അവര്‍ അറിയേണ്ടതിന്നു എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്‍റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:13
യിസ്രായേല്‍ഗൃഹമോ മരുഭൂമിയില്‍വെച്ചു എന്നോടു മത്സരിച്ചു; അവര്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്‍റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; എന്‍റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്‍റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:14
എങ്കിലും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അതിന്‍ നിമിത്തം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:15
അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ടു അവര്‍ എന്‍റെ വിധികളെ ധിക്കരിച്ചു എന്‍റെ ചട്ടങ്ങളില്‍ നടക്കാതെ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാല്‍(Add Ref)|(Add Notes)
യേഹെസ്കേൽ 20:16
ഞാന്‍ അവര്‍ക്കും കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടു വരികയില്ല എന്നു ഞാന്‍ മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:17
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയില്‍വെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.(Add Ref)|(Add Notes)
യേഹെസ്കേൽ 20:18
ഞാന്‍ മരുഭൂമിയില്‍വെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളില്‍ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;(Add Ref)|(Add Notes)
യേഹെസ്കേൽ 20:19
ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങള്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിന്‍ ;(Add Ref)|(Add Notes)
യേഹെസ്കേൽ 20:20
എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:21
എന്നാല്‍ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്‍റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; അവര്‍ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ : മരുഭൂമിയില്‍വെച്ചു എന്‍റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്‍റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:22
എങ്കിലും ഞാന്‍ എന്‍റെ കൈ പിന്‍ വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:23
അവര്‍ എന്‍റെ വിധികളെ അനുഷ്ഠിക്കാതെ എന്‍റെ ചട്ടങ്ങളെ ധിക്കരിച്ചു എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,(Add Ref)|(Add Notes)
യേഹെസ്കേൽ 20:24
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചുകളയുമെന്നു മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി അവരോടു സത്യം ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:25
ഞാന്‍ അവര്‍ക്കും കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:26
ഞാന്‍ യഹോവ[46] എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി.(Add Ref)|(Add Notes)
യേഹെസ്കേൽ 20:27
അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതെന്തെന്നാല്‍ : യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതില്‍ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:28
അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ , ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:29
നിങ്ങള്‍ പോകുന്ന പൂജാഗിരി എന്തു എന്നു ഞാന്‍ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേ‍ര്‍ പറഞ്ഞുവരുന്നു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:30
അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?(Add Ref)|(Add Notes)
യേഹെസ്കേൽ 20:31
നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍ , എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:32
നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങള്‍ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 20:33
എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:34
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു പുറപ്പെടുവിക്കയും നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു ശേഖരിക്കയും ചെയ്യും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:35
ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:36
മിസ്രയീംദേശത്തിന്‍റെ മരുഭൂമിയില്‍വെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:37
ഞാന്‍ നിങ്ങളെ കോലിന്‍ കീഴെ കടത്തി നിയമത്തിന്‍റെ ബന്ധനത്തില്‍ ഉള്‍പ്പെടുത്തും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:38
എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയും; അവര്‍ ചെന്നു പാര്‍ക്കുന്ന രാജ്യത്തുനിന്നു ഞാന്‍ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേല്‍ദേശത്തു അവര്‍ കടക്കയില്ല; ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:39
യിസ്രായേല്‍ഗൃഹമേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചെന്നു ഓ‍രോരുത്തന്‍ താന്താന്‍റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍ ; എന്നാല്‍ പിന്നെത്തേതില്‍ നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കും; എന്‍റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 20:40
എന്‍റെ വിശുദ്ധപര്‍വ്വതത്തില്‍ യിസ്രായേലിന്‍റെ ഉന്നത പര്‍വ്വതത്തില്‍ തന്നേ, യിസ്രായേല്‍ഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:41
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളില്‍ നിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളില്‍ വിശുദ്ധീകരിക്കപ്പെടും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:42
നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശമായ യിസ്രായേല്‍ദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:43
അവിടെവെച്ചു നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:44
യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്‍റെ നാമംനിമിത്തം തന്നേ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യേഹെസ്കേൽ 20:45
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യേഹെസ്കേൽ 20:46
മനുഷ്യപുത്രാ, നിന്‍റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:(Add Ref)|(Add Notes)
യേഹെസ്കേൽ 20:47
യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു തീ വേക്കും; അതു നിന്നില്‍ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതല്‍ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാല്‍ കരിഞ്ഞുപോകും.(Add Ref)|(Add Notes)
യേഹെസ്കേൽ 20:48
യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.(Add Ref)|(Add Notes)
യേഹെസ്കേൽ 20:49
അപ്പോള്‍ ഞാന്‍ : അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന്‍ മറപൊരുള്‍ അല്ലോ പറയുന്നതു എന്നു അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)