ഇയ്യോബ് 1:1
ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:2
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 1:3
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര്‍ കാളയും അഞ്ഞൂറു പെണ്‍ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകലപൂര്‍വ്വദിഗ്വാസികളിലും മഹാനായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:4
അവന്‍റെ പുത്രന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിവസത്തില്‍ താന്താന്‍റെ വീട്ടില്‍ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:5
എന്നാല്‍ വിരുന്നുനാളുകള്‍ വട്ടംതികയുമ്പോള്‍ ഇയ്യോബ് പക്ഷെ എന്‍റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:6
ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:7
യഹോവ[46] സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടു: ഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:8
യഹോവ[46] സാത്താനോടു: എന്‍റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ഇയ്യോബ് 1:9
അതിന്നു സാത്താന്‍ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 1:10
നീ അവന്നും അവന്‍റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്‍റെ പ്ഴവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:11
തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:12
ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.(Add Ref)|(Add Notes)
ഇയ്യോബ് 1:13
ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍(Add Ref)|(Add Notes)
ഇയ്യോബ് 1:14
ഒരു ദൂതന്‍ അവന്‍റെ അടുക്കല്‍വന്നു: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 1:15
പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:16
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുത്തന്‍ വന്നു; ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:17
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ മറ്റൊരുത്തന്‍ വന്നു: പെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:18
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 1:19
പെട്ടെന്നു മരുഭൂമിയില്‍നിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്‍റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേല്‍ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:20
അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:(Add Ref)|(Add Notes)
ഇയ്യോബ് 1:21
നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ[46] തന്നു, യഹോവ[46] എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 1:22
ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.(Add Ref)|(Add Notes)