📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 37

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 37 >>

ഇയ്യോബ് 37:1
ഇതിനാല്‍ എന്‍റെ ഹൃദയം വിറെച്ചു തന്‍റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:2
അവന്‍റെ നാദത്തിന്‍റെ മുഴക്കവും അവന്‍റെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 37:3
അവന്‍ അതു ആകാശത്തിന്‍ കീഴിലൊക്കെയും അതിന്‍റെ മിന്നല്‍ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:4
അതിന്‍റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നു; അവന്‍ തന്‍റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്‍റെ നാദം കേള്‍ക്കുമ്പോള്‍ അവയെ തടുക്കുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 37:5
ദൈവം തന്‍റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:6
അവന്‍ ഹിമത്തോടു: ഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:7
താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന്‍ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:8
കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്‍റെ ഗുഹയില്‍ കിടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:9
ദക്ഷിണമണ്ഡലത്തില്‍നിന്നു കൊടുങ്കാറ്റും ഉത്തരദിക്കില്‍നിന്നു കുളിരും വരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:10
ദൈവത്തിന്‍റെ ശ്വാസംകൊണ്ടു നീര്‍ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:11
അവന്‍ കാര്‍മ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:12
അവന്‍ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്‍റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:13
ശിക്ഷെക്കായിട്ടോ ദേശത്തിന്‍റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവന്‍ അതു വരുത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:14
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍ക; മിണ്ടാതിരുന്നു ദൈവത്തിന്‍റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്‍ക.(Add Ref)|(Add Notes)
ഇയ്യോബ് 37:15
ദൈവം അവേക്കു കല്പന കൊടുക്കുന്നതും തന്‍റെ മേഘത്തിലെ മിന്നല്‍ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 37:16
മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണ്ണനായവന്‍റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 37:17
തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോള്‍ നിന്‍റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?(Add Ref)|(Add Notes)
ഇയ്യോബ് 37:18
ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടര്‍ത്തു വെക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 37:19
അവനോടു എന്തു പറയേണമെന്നു ഞങ്ങള്‍ക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്‍ക്കു ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.(Add Ref)|(Add Notes)
ഇയ്യോബ് 37:20
എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാന്‍ ആരാനും ഇച്ഛിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 37:21
ഇപ്പോള്‍ ആകാശത്തില്‍ വെളിച്ചം[50] ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 37:22
വടക്കുനിന്നു സ്വര്‍ണ്ണശോഭപോലെ വരുന്നു; ദൈവത്തിന്‍റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 37:23
സര്‍വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയില്‍ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിന്നും പൂര്‍ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 37:24
അതുകൊണ്ടു മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.(Add Ref)|(Add Notes)