ഇയ്യോബ് 31:1
ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?(Add Ref)|(Add Notes)
ഇയ്യോബ് 31:2
എന്നാല്‍ മേലില്‍നിന്നു ദൈവം നലകുന്ന ഓഹരിയും ഉയരത്തില്‍നിന്നു സര്‍വ്വശക്തന്‍ തരുന്ന അവകാശവും എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 31:3
നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 31:4
എന്‍റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്‍റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 31:5
ഞാന്‍ കപടത്തില്‍ നടന്നുവെങ്കില്‍, എന്‍റെ കാല്‍ വഞ്ചനെക്കു ഓടിയെങ്കില്‍ -(Add Ref)|(Add Notes)
ഇയ്യോബ് 31:6
ദൈവം എന്‍റെ പരമാര്‍ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില്‍ എന്നെ തൂക്കിനോക്കുമാറാകട്ടെ -(Add Ref)|(Add Notes)
ഇയ്യോബ് 31:7
എന്‍റെ കാലടി വഴിവിട്ടു മാറിയെങ്കില്‍ . എന്‍റെ ഹൃദയം എന്‍റെ കണ്ണിന്നു പിന്തുടര്‍ന്നുവെങ്കില്‍ , വല്ല കറയും എന്‍റെ കൈക്കു പറ്റിയെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:8
ഞാന്‍ വിതെച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്‍റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 31:9
എന്‍റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍ , കൂട്ടുകാരന്‍റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:10
എന്‍റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെ മേല്‍ കുനിയട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 31:11
അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;(Add Ref)|(Add Notes)
ഇയ്യോബ് 31:12
അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്‍റെ അനുഭവം ഒക്കെയും നിര്‍മ്മൂലമാക്കും.(Add Ref)|(Add Notes)
ഇയ്യോബ് 31:13
എന്‍റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:14
ദൈവം എഴുന്നേലക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?(Add Ref)|(Add Notes)
ഇയ്യോബ് 31:15
ഗര്‍ഭത്തില്‍ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില്‍ ഞങ്ങളെ നിര്‍മ്മിച്ചതു ഒരുത്തനല്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 31:16
ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കില്‍, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:17
അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്‍റെ ആഹാരം കഴിച്ചെങ്കില്‍ -(Add Ref)|(Add Notes)
ഇയ്യോബ് 31:18
ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -(Add Ref)|(Add Notes)
ഇയ്യോബ് 31:19
ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ടു(Add Ref)|(Add Notes)
ഇയ്യോബ് 31:20
അവന്‍റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കില്‍ , എന്‍റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിര്‍ മാറിയില്ലെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:21
പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്‍റെ നേരെ കയ്യോങ്ങിയെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:22
എന്‍റെ ഭുജം തോള്‍പലകയില്‍നിന്നു വീഴട്ടെ; എന്‍റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 31:23
ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്‍റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.(Add Ref)|(Add Notes)
ഇയ്യോബ് 31:24
ഞാന്‍ പൊന്നു എന്‍റെ ശരണമാക്കിയെങ്കില്‍ , തങ്കത്തോടു നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:25
എന്‍റെ ധനം വളരെയായിരിക്കകൊണ്ടും എന്‍റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:26
സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു(Add Ref)|(Add Notes)
ഇയ്യോബ് 31:27
എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്‍റെ വായി എന്‍റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:28
അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല്‍ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 31:29
എന്‍റെ വൈരിയുടെ നാശത്തിങ്കല്‍ ഞാന്‍ സന്തോഷിക്കയോ, അവന്‍റെ അനര്‍ത്ഥത്തിങ്കല്‍ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കില്‍ --(Add Ref)|(Add Notes)
ഇയ്യോബ് 31:30
അവന്‍റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്‍റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--(Add Ref)|(Add Notes)
ഇയ്യോബ് 31:31
അവന്‍റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍(Add Ref)|(Add Notes)
ഇയ്യോബ് 31:32
എന്നിങ്ങനെ എന്‍റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്‍റെ വാതില്‍ തുറന്നുകൊടുത്തു--(Add Ref)|(Add Notes)
ഇയ്യോബ് 31:33
ഞാന്‍ ആദാമിനെപ്പോലെ എന്‍റെ ലംഘനം മൂടി എന്‍റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:34
മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കില്‍ --(Add Ref)|(Add Notes)
ഇയ്യോബ് 31:35
അയ്യോ, എന്‍റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്‍റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്‍റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!(Add Ref)|(Add Notes)
ഇയ്യോബ് 31:36
അതു ഞാന്‍ എന്‍റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 31:37
എന്‍റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോടു അടുക്കും.(Add Ref)|(Add Notes)
ഇയ്യോബ് 31:38
എന്‍റെ നിലം എന്‍റെ നേരെ നിലവിളിക്കയോ അതിന്‍റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കില്‍ :(Add Ref)|(Add Notes)
ഇയ്യോബ് 31:39
വിലകൊടുക്കാതെ ഞാന്‍ അതിന്‍റെ വിളവു തിന്നുകയോ അതിന്‍റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കില്‍ .(Add Ref)|(Add Notes)
ഇയ്യോബ് 31:40
കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്‍റെ വചനങ്ങള്‍ അവസാനിച്ചു.)(Add Ref)|(Add Notes)