📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 10 >>

ഇയ്യോബ് 10:1
എന്‍റെ ജീവന്‍ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാന്‍ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തില്‍ ഞാന്‍ സംസാരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 10:2
ഞാന്‍ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്തു? എന്നെ അറിയിക്കേണമേ.(Add Ref)|(Add Notes)
ഇയ്യോബ് 10:3
പീഡിപ്പിക്കുന്നതും നിന്‍റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയില്‍ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?(Add Ref)|(Add Notes)
ഇയ്യോബ് 10:4
മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യന്‍ കാണുന്നതുപോലെയോ നീ കാണുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 10:5
നീ എന്‍റെ അകൃത്യം അന്വേഷിപ്പാനും എന്‍റെ പാപത്തെ ശോധന ചെയ്‍വാനും(Add Ref)|(Add Notes)
ഇയ്യോബ് 10:6
നിന്‍റെ നാളുകള്‍ മനുഷ്യന്‍റെ നാളുകള്‍ പോലെയോ? നിന്നാണ്ടുകള്‍ മര്‍ത്യന്‍റെ ജീവകാലം പോലെയോ?(Add Ref)|(Add Notes)
ഇയ്യോബ് 10:7
ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്‍റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 10:8
നിന്‍റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:9
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?(Add Ref)|(Add Notes)
ഇയ്യോബ് 10:10
നീ എന്നെ പാലുപോലെ പകര്‍ന്നു തൈര്‍പോലെ ഉറകൂടുമാറാക്കിയല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 10:11
ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:12
ജീവനും കൃപയും നീ എനിക്കു നല്കി; നിന്‍റെ കടാക്ഷം എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:13
എന്നാല്‍ നീ ഇതു നിന്‍റെ ഹൃദയത്തില്‍ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്‍റെ താല്പര്യം എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:14
ഞാന്‍ പാപം ചെയ്താല്‍ നീ കണ്ടു വെക്കുന്നു; എന്‍റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 10:15
ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണ്ണനായി ഞാന്‍ എന്‍റെ കഷ്ടത കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:16
തല ഉയര്‍ത്തിയാല്‍ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കല്‍ നിന്‍റെ അത്ഭുതശക്തി കാണിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:17
നിന്‍റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്‍റെ നേരെ നിര്‍ത്തുന്നു; നിന്‍റെ ക്രോധം എന്‍റെമേല്‍ വര്‍ദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:18
നീ എന്നെ ഗര്‍ഭപാത്രത്തില്‍നിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണന്‍ പോകുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 10:19
ഞാന്‍ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തില്‍നിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 10:20
എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അര്‍ദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും(Add Ref)|(Add Notes)
ഇയ്യോബ് 10:21
വെളിച്ചം[50] അര്‍ദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ(Add Ref)|(Add Notes)
ഇയ്യോബ് 10:22
ഞാന്‍ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.(Add Ref)|(Add Notes)