ഇയ്യോബ് 34:1
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 34:2
ജ്ഞാനികളേ, എന്‍റെ വചനം കേള്‍പ്പിന്‍ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 34:3
അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 34:4
ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.(Add Ref)|(Add Notes)
ഇയ്യോബ് 34:5
ഞാന്‍ നീതിമാന്‍ , ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; എന്‍റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷ്ക്കു പറയേണമോ?(Add Ref)|(Add Notes)
ഇയ്യോബ് 34:6
ലംഘനം ഇല്ലാഞ്ഞിട്ടും എന്‍റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 34:7
ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 34:8
അവന്‍ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:9
ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 34:10
അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 34:11
അവന്‍ മനുഷ്യന്നു അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന്നു അവനവന്‍റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.(Add Ref)|(Add Notes)
ഇയ്യോബ് 34:12
ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 34:13
ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍ ? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 34:14
അവന്‍ തന്‍റെ കാര്യത്തില്‍ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍(Add Ref)|(Add Notes)
ഇയ്യോബ് 34:15
സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങിച്ചേരും.(Add Ref)|(Add Notes)
ഇയ്യോബ് 34:16
നിനക്കു വിവേകമുണ്ടെങ്കില്‍ ഇതു കേട്ടുകൊള്‍ക; എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍ക;(Add Ref)|(Add Notes)
ഇയ്യോബ് 34:17
ന്യായത്തെ പകെക്കുന്നവന്‍ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 34:18
രാജാവിനോടു: നീ വഷളന്‍ എന്നും പ്രഭുക്കന്മാരോടു: നിങ്ങള്‍ ദുഷ്ടന്മാര്‍ എന്നും പറയുമോ?(Add Ref)|(Add Notes)
ഇയ്യോബ് 34:19
അവന്‍ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 34:20
പെട്ടെന്നു അര്‍ദ്ധരാത്രിയില്‍ തന്നേ അവര്‍ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള്‍ നീങ്ങിപ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:21
അവന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിന്മേല്‍ ഇരിക്കുന്നു; അവന്‍റെ നടപ്പു ഒക്കെയും അവന്‍ കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:22
ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 34:23
മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 34:24
വിചാരണ ചെയ്യാതെ അവന്‍ ബലശാലികളെ തകര്‍ത്തുകളയുന്നു; അവര്‍ക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:25
അങ്ങനെ അവന്‍ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില്‍ അവരെ മറിച്ചുകളഞ്ഞിട്ടു അവര്‍ തകര്‍ന്നുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:26
കാണികള്‍ കൂടുന്ന സ്ഥലത്തുവെച്ചു അവന്‍ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 34:27
അവര്‍, എളിയവരുടെ നിലവിളി അവന്‍റെ അടുക്കല്‍ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍ കേള്‍പ്പാനും തക്കവണ്ണം(Add Ref)|(Add Notes)
ഇയ്യോബ് 34:28
അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 34:29
വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിന്നും(Add Ref)|(Add Notes)
ഇയ്യോബ് 34:30
അവന്‍ സ്വസ്ഥത നല്കിയാല്‍ ആര്‍ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലും അവന്‍ മുഖം മറെച്ചുകളഞ്ഞാല്‍ ആര്‍ അവനെ കാണും?(Add Ref)|(Add Notes)
ഇയ്യോബ് 34:31
ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;(Add Ref)|(Add Notes)
ഇയ്യോബ് 34:32
ഞാന്‍ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 34:33
നീ മുഷിഞ്ഞതുകൊണ്ടു അവന്‍ നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല്‍ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍ക.(Add Ref)|(Add Notes)
ഇയ്യോബ് 34:34
ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്‍റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും(Add Ref)|(Add Notes)
ഇയ്യോബ് 34:35
എന്‍റെ വാക്കു കേള്‍ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.(Add Ref)|(Add Notes)
ഇയ്യോബ് 34:36
ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല്‍ കൊള്ളാം.(Add Ref)|(Add Notes)
ഇയ്യോബ് 34:37
അവന്‍ തന്‍റെ പാപത്തോടു ദ്രോഹം ചേര്‍ക്കുന്നു; അവന്‍ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)