📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 7 >>

ഇയ്യോബ് 7:1
മര്‍ത്യന്നു ഭൂമിയില്‍ യുദ്ധസേവയില്ലയോ? അവന്‍റെ ജീവകാലം കൂലിക്കാരന്‍റെ ജീവകാലംപോലെ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 7:2
വേലക്കാരന്‍ നിഴല്‍ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും(Add Ref)|(Add Notes)
ഇയ്യോബ് 7:3
വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഓഹരിയായ്തീര്‍ന്നു.(Add Ref)|(Add Notes)
ഇയ്യോബ് 7:4
കിടക്കുന്നേരം: ഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.(Add Ref)|(Add Notes)
ഇയ്യോബ് 7:5
എന്‍റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്‍റെ ത്വക്കില്‍ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 7:6
എന്‍റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 7:7
എന്‍റെ ജീവന്‍ ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്‍റെ കണ്ണു ഇനി നന്മയെ കാണുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 7:8
എന്നെ കാണുന്നവന്‍റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്‍റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 7:9
മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 7:10
അവന്‍ തന്‍റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്‍റെ ഇടം ഇനി അവനെ അറികയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 7:11
ആകയാല്‍ ഞാന്‍ എന്‍റെ വായടെക്കയില്ല; എന്‍റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്‍റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.(Add Ref)|(Add Notes)
ഇയ്യോബ് 7:12
നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 7:13
എന്‍റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്‍റെ മെത്ത എന്‍റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍(Add Ref)|(Add Notes)
ഇയ്യോബ് 7:14
നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 7:15
ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 7:16
ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 7:17
മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്‍റെമേല്‍ ദൃഷ്ടിവെക്കേണ്ടതിന്നും(Add Ref)|(Add Notes)
ഇയ്യോബ് 7:18
അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവന്‍ എന്തുള്ളു?(Add Ref)|(Add Notes)
ഇയ്യോബ് 7:19
നീ എത്രത്തോളം നിന്‍റെ നോട്ടം എങ്കല്‍ നിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?(Add Ref)|(Add Notes)
ഇയ്യോബ് 7:20
ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?(Add Ref)|(Add Notes)
ഇയ്യോബ് 7:21
എന്‍റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.(Add Ref)|(Add Notes)