📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 5 >>

ഇയ്യോബ് 5:1
വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില്‍ ആരെ ശരണം പ്രാപിക്കും?(Add Ref)|(Add Notes)
ഇയ്യോബ് 5:2
നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:3
മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്‍റെ പാര്‍പ്പിടത്തെ ശപിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 5:4
അവന്‍റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:5
അവന്‍റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളില്‍നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര്‍ കപ്പിക്കളയും.(Add Ref)|(Add Notes)
ഇയ്യോബ് 5:6
അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;(Add Ref)|(Add Notes)
ഇയ്യോബ് 5:7
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:8
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്‍റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 5:9
അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:10
അവന്‍ ഭൂതലത്തില്‍ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:11
അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:12
അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 5:13
അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:14
പകല്‍സമയത്തു അവര്‍ക്കും ഇരുള്‍ നേരിടുന്നു; ഉച്ചസമയത്തു അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:15
അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്‍റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:16
അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:17
ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; സര്‍വ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുതു.(Add Ref)|(Add Notes)
ഇയ്യോബ് 5:18
അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 5:19
ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 5:20
ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്‍റെ വെട്ടില്‍നിന്നും വിടുവിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 5:21
നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 5:22
നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 5:23
വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോടു ഇണങ്ങിയിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 5:24
നിന്‍റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്‍റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 5:25
നിന്‍റെ സന്താനം അസംഖ്യമെന്നും നിന്‍റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.(Add Ref)|(Add Notes)
ഇയ്യോബ് 5:26
തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.(Add Ref)|(Add Notes)
ഇയ്യോബ് 5:27
ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.(Add Ref)|(Add Notes)