📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 39 >>

ഇയ്യോബ് 39:1
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:2
അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:3
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:4
അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:5
കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍ ? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 39:6
ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.(Add Ref)|(Add Notes)
ഇയ്യോബ് 39:7
അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്‍റെ ഒച്ച കൂട്ടാക്കുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:8
മലനിരകള്‍ അതിന്‍റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:9
കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്‍റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:10
കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്‍റെ പിന്നാലെ നിലം നിരത്തുമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:11
അതിന്‍റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്‍റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:12
അതു നിന്‍റെ വിത്തു കൊണ്ടുവരുമെന്നും നിന്‍റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:13
ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 39:14
അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:15
കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓര്‍ക്കുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:16
അതു തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്‍റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:17
ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:18
അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:19
കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്‍റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?(Add Ref)|(Add Notes)
ഇയ്യോബ് 39:20
നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം.(Add Ref)|(Add Notes)
ഇയ്യോബ് 39:21
അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:22
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:23
അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:24
അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 39:25
കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:26
നിന്‍റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 39:27
നിന്‍റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 39:28
അതു പാറയില്‍ കുടിയേറി രാപാര്‍ക്കുന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 39:29
അവിടെനിന്നു അതു ഇര തിരയുന്നു; അതിന്‍റെ കണ്ണു ദൂരത്തേക്കു കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 39:30
അതിന്‍റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.(Add Ref)|(Add Notes)