ഇയ്യോബ് 41:1
മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്‍റെ നാക്കു കയറുകൊണ്ടു അമര്‍ത്താമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:2
അതിന്‍റെ മൂക്കില്‍ കയറു കോര്‍ക്കാമോ? അതിന്‍റെ അണയില്‍ കൊളുത്തു കടത്താമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:3
അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:4
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:5
പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്‍റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:6
മീന്‍ പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കും പകുത്തു വിലക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:7
നിനക്കു അതിന്‍റെ തോലില്‍ നിറെച്ചു അസ്ത്രവും തലയില്‍ നിറെച്ചു ചാട്ടുളിയും തറെക്കാമോ?(Add Ref)|(Add Notes)
ഇയ്യോബ് 41:8
അതിനെ ഒന്നു തൊടുക; പോര്‍ തിട്ടം എന്നു ഓര്‍ത്തുകൊള്‍ക; പിന്നെ നീ അതിന്നു തുനികയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 41:9
അവന്‍റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍ തന്നേ അവന്‍ വീണു പോകുമല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 41:10
അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനില്ക്കുന്നവന്‍ ആര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 41:11
ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍ ? ആകാശത്തിന്‍ കീഴെയുള്ളതൊക്കെയും എന്‍റെതല്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 41:12
അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്‍റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 41:13
അതിന്‍റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍ ? അതിന്‍റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ ആര്‍ ചെല്ലും?(Add Ref)|(Add Notes)
ഇയ്യോബ് 41:14
അതിന്‍റെ മുഖത്തെ കതകു ആര്‍ തുറക്കും? അതിന്‍റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 41:15
ചെതുമ്പല്‍നിര അതിന്‍റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:16
അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ കാറ്റുകടക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 41:17
ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍ പറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:18
അതു തുമ്മുമ്പോള്‍ വെളിച്ചം[50] മിന്നുന്നു; അതിന്‍റെ കണ്ണു ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:19
അതിന്‍റെ വായില്‍നിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:20
തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്‍റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:21
അതിന്‍റെ ശ്വാസം കനല്‍ ജ്വലിപ്പിക്കുന്നു; അതിന്‍റെ വായില്‍നിന്നു ജ്വാല പുറപ്പെടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:22
അതിന്‍റെ കഴുത്തില്‍ ബലം വസിക്കുന്നു; അതിന്‍റെ മുമ്പില്‍ നിരാശ നൃത്തം ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:23
അതിന്‍റെ മാംസദശകള്‍ തമ്മില്‍ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍ ഉറെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:24
അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 41:25
അതു പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍ പരവശരായ്തീരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:26
വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല(Add Ref)|(Add Notes)
ഇയ്യോബ് 41:27
ഇരിമ്പിനെ അതു വൈക്കോല്‍പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:28
അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:29
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:30
അതിന്‍റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:31
കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:32
അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:33
ഭൂമിയില്‍ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 41:34
അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.(Add Ref)|(Add Notes)