📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 21 >>

ഇയ്യോബ് 21:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 21:2
എന്‍റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 21:3
നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.(Add Ref)|(Add Notes)
ഇയ്യോബ് 21:4
ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്‍റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?(Add Ref)|(Add Notes)
ഇയ്യോബ് 21:5
എന്നെ നോക്കി ഭ്രമിച്ചുപോകുവിന്‍ ; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 21:6
ഓര്‍ക്കുംമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്‍റെ ദേഹത്തിന്നു വിറയല്‍ പിടിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:7
ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 21:8
അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറെച്ചു നില്ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:9
അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്‍റെ വടി അവരുടെമേല്‍ വരുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 21:10
അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 21:11
അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:12
അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്‍റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:13
അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:14
അവര്‍ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്‍റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;(Add Ref)|(Add Notes)
ഇയ്യോബ് 21:15
ഞങ്ങള്‍ സര്‍വ്വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍ ? അവനോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു പ്രയോജനം എന്നു പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:16
എന്നാല്‍ അവരുടെ ഭാഗ്യം അവര്‍ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:17
ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!(Add Ref)|(Add Notes)
ഇയ്യോബ് 21:18
അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:19
ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 21:20
അവന്‍റെ സ്വന്ത കണ്ണു അവന്‍റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ;(Add Ref)|(Add Notes)
ഇയ്യോബ് 21:21
അവന്‍റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്‍റെശേഷം തന്‍റെ ഭവനത്തോടു അവനെന്തു താല്പര്യം?(Add Ref)|(Add Notes)
ഇയ്യോബ് 21:22
ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 21:23
ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്‍റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:24
അവന്‍റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:25
മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 21:26
അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:27
ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:28
പ്രഭുവിന്‍റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 21:29
വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 21:30
അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:31
അവന്‍റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്‍റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?(Add Ref)|(Add Notes)
ഇയ്യോബ് 21:32
എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്നില്ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 21:33
താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്‍റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 21:34
നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.(Add Ref)|(Add Notes)