📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 40 >>

ഇയ്യോബ് 40:1
യഹോവ[46] പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 40:2
ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 40:3
അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:(Add Ref)|(Add Notes)
ഇയ്യോബ് 40:4
ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:5
ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 40:6
അപ്പോള്‍ യഹോവ[46] ചുഴലിക്കാറ്റില്‍നിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 40:7
നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.(Add Ref)|(Add Notes)
ഇയ്യോബ് 40:8
നീ എന്‍റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?(Add Ref)|(Add Notes)
ഇയ്യോബ് 40:9
ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?(Add Ref)|(Add Notes)
ഇയ്യോബ് 40:10
നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.(Add Ref)|(Add Notes)
ഇയ്യോബ് 40:11
നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്‍വ്വിയെയും നോക്കി താഴ്ത്തുക.(Add Ref)|(Add Notes)
ഇയ്യോബ് 40:12
ഏതു ഗര്‍വ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില്‍ തന്നേ വീഴ്ത്തിക്കളക.(Add Ref)|(Add Notes)
ഇയ്യോബ് 40:13
അവരെ ഒക്കെയും പൊടിയില്‍ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.(Add Ref)|(Add Notes)
ഇയ്യോബ് 40:14
അപ്പോള്‍ നിന്‍റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.(Add Ref)|(Add Notes)
ഇയ്യോബ് 40:15
ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:16
അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും അതിന്‍റെ ബലം വയറ്റിന്‍റെ മാംസപേശികളിലും ആകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:17
ദേവദാരുതുല്യമായ തന്‍റെ വാല്‍ അതു ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:18
അതിന്‍റെ അസ്ഥികള്‍ ചെമ്പുകുഴല്‍പോലെയും എല്ലുകള്‍ ഇരിമ്പഴിപോലെയും ഇരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:19
അതു ദൈവത്തിന്‍റെ സൃഷ്ടികളില്‍ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ അതിന്നു ഒരു വാള്‍ കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:20
കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍ അതിന്നു തീന്‍ വിളയിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:21
അതു നീര്‍മരുതിന്‍റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 40:22
നീര്‍മരുതു നിഴല്‍കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 40:23
നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്‍റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 40:24
അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്‍റെ മൂക്കില്‍ കയര്‍ കോര്‍ക്കാമോ?(Add Ref)|(Add Notes)