📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 3 >>

ഇയ്യോബ് 3:1
അനന്തരം ഇയ്യോബ് വായി തുറന്നു തന്‍റെ ജന്മദിവസത്തെ ശപിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 3:2
ഇയ്യോബ് പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 3:3
ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 3:4
ആ നാള്‍ ഇരുണ്ടുപോകട്ടെ; മേലില്‍നിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേല്‍ ശോഭിക്കയുമരുതേ.(Add Ref)|(Add Notes)
ഇയ്യോബ് 3:5
ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേല്‍ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 3:6
ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അതു ആണ്ടിന്‍റെ നാളുകളുടെ കൂട്ടത്തില്‍ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തില്‍ വരികയും അരുതു.(Add Ref)|(Add Notes)
ഇയ്യോബ് 3:7
അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.(Add Ref)|(Add Notes)
ഇയ്യോബ് 3:8
മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ത്ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 3:9
അതിന്‍റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുതു.(Add Ref)|(Add Notes)
ഇയ്യോബ് 3:10
അതു എനിക്കു ഗര്‍ഭദ്വാരം അടെച്ചില്ലല്ലോ; എന്‍റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 3:11
ഞാന്‍ ഗര്‍ഭപാത്രത്തില്‍വെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ തന്നേ പ്രാണന്‍ പോകാതിരുന്നതെന്തു?(Add Ref)|(Add Notes)
ഇയ്യോബ് 3:12
മുഴങ്കാല്‍ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്നു?(Add Ref)|(Add Notes)
ഇയ്യോബ് 3:13
ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:14
തങ്ങള്‍ക്കു ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,(Add Ref)|(Add Notes)
ഇയ്യോബ് 3:15
കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 3:16
അല്ലെങ്കില്‍, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം[50] കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:17
അവിടെ ദുര്‍ജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവര്‍ വിശ്രമിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:18
അവിടെ ബദ്ധന്മാര്‍ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്‍റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:19
ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്‍റെ കീഴില്‍നിന്നു വിടുതല്‍ കിട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:20
അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കും ജീവനും കൊടുക്കുന്നതെന്തിനു?(Add Ref)|(Add Notes)
ഇയ്യോബ് 3:21
അവര്‍ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിന്നായി കുഴിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:22
അവര്‍ ശവക്കുഴി കണ്ടാല്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും(Add Ref)|(Add Notes)
ഇയ്യോബ് 3:23
വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?(Add Ref)|(Add Notes)
ഇയ്യോബ് 3:24
ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീര്‍പ്പു വരുന്നു; എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 3:25
ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 3:26
ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.(Add Ref)|(Add Notes)