ഇയ്യോബ് 17:1
എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:2
എന്‍റെ അടുക്കെ പരിഹാസമേയുള്ളു; എന്‍റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:3
നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാന്‍ മറ്റാരുള്ളു?(Add Ref)|(Add Notes)
ഇയ്യോബ് 17:4
ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയര്‍ത്തുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 17:5
ഒരുത്തന്‍ സ്നേഹിതന്മാരെ കവര്‍ച്ചെക്കായി കാണിച്ചുകൊടുത്താല്‍ അവന്‍റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.(Add Ref)|(Add Notes)
ഇയ്യോബ് 17:6
അവന്‍ എന്നെ ജനങ്ങള്‍ക്കു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു; ഞാന്‍ മുഖത്തു തുപ്പേലക്കുന്നവനായിത്തീര്‍ന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:7
ദുഃഖം ഹേതുവായി എന്‍റെ കണ്ണു മങ്ങിയിരിക്കുന്നു; എന്‍റെ അവയവങ്ങള്‍ ഒക്കെയും നിഴല്‍ പോലെ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 17:8
നേരുള്ളവര്‍ അതു കണ്ടു ഭ്രമിച്ചുപോകും; നിര്‍ദ്ദോഷി വഷളന്‍റെ നേരെ ചൊടിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 17:9
നീതിമാനോ തന്‍റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേലക്കുമേല്‍ ബലം പ്രാപിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 17:10
എന്നാല്‍ നിങ്ങള്‍ എല്ലാവരും മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളില്‍ ഒരു ജ്ഞാനിയെയും കാണുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 17:11
എന്‍റെ നാളുകള്‍ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശങ്ങള്‍ക്കു, എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്കു ഭംഗംവന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:12
അവര്‍ രാത്രിയെ പകലാക്കുന്നു; വെളിച്ചം[50] ഇരുട്ടിനെക്കാള്‍ അടുത്തിരിക്കുന്നുപോല്‍ .(Add Ref)|(Add Notes)
ഇയ്യോബ് 17:13
ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ ഞാന്‍ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:14
ഞാന്‍ ദ്രവത്വത്തോടു: നീ എന്‍റെ അപ്പന്‍ എന്നും പുഴുവിനോടു: നീ എന്‍റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 17:15
അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? ആര്‍ എന്‍റെ പ്രത്യാശയെ കാണും?(Add Ref)|(Add Notes)
ഇയ്യോബ് 17:16
അതു പാതാളത്തിന്‍റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയില്‍ ഒരുപോലെ വിശ്രാമം ഉണ്ടാകും.(Add Ref)|(Add Notes)